മോഹൻലാൽ നായകനായി 1991 ഇൽ റീലീസ് ചെയ്ത ചിത്രമാണ് അഭിമന്യു. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം ആ വർഷത്തെ സൂപ്പർ വിജയങ്ങളിൽ ഒന്നായിരുന്നു. ആ ചിത്രത്തിന് വേണ്ടി രവീന്ദ്രൻ മാസ്റ്റർ ഈണമിട്ട രാമായണ കാറ്റേ എന്നു തുടങ്ങുന്ന ഗാനം അന്ന് കേരളമെങ്ങും തരംഗമായി മാറിയ ഗാനം ആണ്. ഇന്നും ഗാനമേളകളിൽ എല്ലാം ഏറ്റവും കൂടുതൽ ആളുകൾ പാടുന്ന ഒരു ഗാനവുമാണ് രാമായണ കാറ്റേ. കൈതപ്രം രചിച്ചു എം ജി ശ്രീകുമാർ, ചിത്ര എന്നിവർ ആലപിച്ച ഈ ഗാനത്തിലെ മോഹൻലാലിന്റെ നൃത്തവും ആരാധകർക്ക് ഏറെ പ്രീയപ്പെട്ടതാണ്. ഇപ്പോഴിതാ ഈ ഗാനം റീമിക്‌സ് ചെയ്ത് പുതിയ ഒരു മലയാള ചിത്രത്തിൽ കൂടി വരികയാണ്. യുവ താരം നീരജ് മാധവും പ്രിയ പ്രകാശ് വാര്യരും ആണ് ഈ ഗാന രംഗത്തിൽ നൃത്തം വെക്കുക.
രജീഷ് ലാൽ വംശ സംവിധാനം ചെയ്യുന്ന ക എന്നു പേരുള്ള ചിത്രത്തിൽ ആണ് ഈ ഗാനം റീമിക്‌സ് ചെയ്ത് ഉപയോഗിക്കുക. നീരജ് മാധവ് നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ഈ ഗാന രംഗത്തിൽ മാത്രമേ പ്രിയ പ്രകാശ് വാര്യർ പ്രത്യക്ഷപെടു. ജെക്‌സ് ബിജോയ് സംഗീതം പകരുന്ന ഈ ചിത്രത്തിൽ ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിക്കുന്നത് ഫ്ലെയർ സതീഷ് ആണ്. മമ്മൂട്ടി നായകനായ ഗാന ഗന്ധർവ്വൻ എന്ന ചിത്രത്തിലും ഏതാനും പഴയ മലയാള ഗാനങ്ങളുടെ റീമിക്‌സ് ഉണ്ടാകും എന്നാണ് സൂചന. രമേശ് പിഷാരടി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.