സോഷ്യൽ മീഡിയ ഫാൻ ഫൈറ്റുകളിൽ നിന്നാണ് കോടി ക്ലബ്ബുകളുടെ കണക്കുകൾ സിനിമാലോകത്ത് സുപരിചതമാകുന്നത്. ബോളിവുഡിൽ നിന്നാണ് സിനിമകളുടെ ട്രേഡ് ട്രാക്കിംഗ് ക്ലബ് കണക്കുകൾ ആദ്യം പുറത്തുവിടുന്നത്. അങ്ങനെയാണ് ഇന്ത്യൻ സിനിമയിൽ കോടി ക്ലബ്ബുകളുടെ കണക്കുകൾ സുപരിചിതമായി മാറിയത്. പിന്നീട് മലയാളത്തിലും ചുരുങ്ങിയ നാളുകൾ കൊണ്ട് 50 കോടി 100 കോടിയും പിന്നിട്ട സിനിമകൾ ലിസ്റ്റിൽ ഇടം പിടിക്കാൻ തുടങ്ങി. മലയാളത്തിൽ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് 50 കോടി ക്ലബ്ബിലെത്തിയ കുറച്ചു ചിത്രങ്ങളെ പരിചയപ്പെടാം.
മോഹൻലാൽ കേന്ദ്ര കഥാപാത്രമായ ‘പുലിമുരുകൻ’ തിയേറ്ററിൽ സൃഷ്ടിച്ച വമ്പിച്ച കളക്ഷൻ പിന്നാലെയാണ് 50 കോടി കളക്ഷനും 100 കോടി കളക്ഷനുമൊക്കെ മോളിവുഡിൽ ഒരു ആവേശം ആകുന്നത്. 50% സീറ്റിംഗ് കപ്പാസിറ്റിയിൽ നിന്ന് 100% ത്തിലേക്ക് തീയറ്ററുകൾ എത്തിയതോടെ ആരാധകർക്ക് കോടി ക്ലബ്ബിൻറെ കണക്കുകൾ കേൾക്കാൻ ആവേശമായി.
വെറും നാല് ദിവസം കൊണ്ടാണ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ പൃഥ്വിരാജ് ചിത്രം ‘ലൂസിഫർ ‘ വേൾഡ് വൈഡ് കളക്ഷൻ 50 കോടി നേടിയെടുത്തത്. ഈ നേട്ടം സിനിമ മേഖലയ്ക്ക് വലിയൊരു ഉണർവ്വമായിരുന്നു. പിന്നീട് ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായ’ കുറുപ്പ്’ അഞ്ചുദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. സിനിമാ മേഖലയിൽ കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വം മറികടന്നുകൊണ്ട് വലിയ മുതൽമുടക്കിലുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ നിർമ്മാതാക്കൾക്ക് സാധിക്കുമെന്ന ആത്മവിശ്വാസം നൽകിയത് ‘കുറുപ്പും ‘, ‘ഭീഷ്മപർവ്വവും’ പോലുള്ള ചിത്രങ്ങൾ ആയിരുന്നു. ആറ് ദിവസം കൊണ്ടായിരുന്നു മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ അമൽ നീരദ് ചിത്രം’ ഭീഷ്മപർവ്വം ’50 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്.
വെറും 11 ദിവസം കൊണ്ടായിരുന്നു 2018ൽ പുറത്തിറങ്ങിയ നിവിൻപോളി നായകനായ ‘കായംകുളം കൊച്ചുണ്ണി’ അൻപതാം ക്ലബ്ബിൽ ഇടംപിടിച്ച് ട്രെൻഡിങ്ങിന് തുടക്കം കുറിച്ചത്. 2023 എത്തിനിൽക്കുമ്പോൾ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത’ 2018 ‘വെറും 7 ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൻറെ ആവേശം വീണ്ടും ഉണർത്തുകയാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.