മലയാളത്തിലെയും തമിഴിലെയും പുതിയ തലമുറയിലെ ഏറ്റവും മികച്ച നടൻമാർ എന്നറിയപ്പെടുന്ന രണ്ടു നടന്മാരാണ് ഫഹദ് ഫാസിലും വിജയ് സേതുപതിയും. ഇരുവരും ആദ്യമായി ഒരുമിച്ചു അഭിനയിച്ച ചിത്രമാണ് സൂപ്പർ ഡീലക്സ്. ഇപ്പോഴിതാ റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും എത്തി കഴിഞ്ഞു. ത്യാഗരാജൻ കുമാര രാജ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇവരെ കൂടാതെ സാമന്ത , രമ്യ കൃഷ്ണൻ, മിസ്കിൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഒരു ട്രാൻസ്‌ജെൻഡർ ആയാണ് ഈ ചിത്രത്തിൽ വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ട്രാൻസ്ജെൻഡറിന്റെ ഗെറ്റപ്പിൽ സംവിധായകന്റെ നിർദേശം അനുസരിച്ചു നൃത്തം ചെയ്യുന്ന വിജയ് സേതുപതിയുടെ ഒരു വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
സംവിധായകൻ തന്നെ രചിച്ച ഈ ചിത്രത്തിന്റെ അഡീഷണൽ സ്ക്രീൻ പ്ളേ ഒരുക്കിയിരിക്കുന്നത് മിസ്കിനും നളൻ കുമാര സാമിയും നീലൻ കെ ശേഖറും ചേർന്നാണ്. പി സി ശ്രീറാം, പി എസ് വിനോദ്, നീരവ് ഷാ എന്നിവർ ചേർന്ന് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് യുവാൻ ശങ്കർ രാജ ആണ്. സത്യരാജ് നടരാജൻ എഡിറ്റ് ചെയ്യുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തും എന്നാണ് സൂചന. ആദ്യമായാണ് വിജയ് സേതുപതി – സാമന്ത ടീം ഒന്നിക്കുന്നത് എന്നതും ഈ ചിത്രത്തിന്റെ ഒരു ഹൈലൈറ്റ് ആണ്. വേലയ്‌ക്കാരൻ എന്ന മോഹൻ രാജ- ശിവകാർത്തികേയൻ ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ തമിഴിൽ അരങ്ങേറിയ ഫഹദ് ഫാസിൽ അഭിനയിച്ച രണ്ടാമത്തെ തമിഴ് ചിത്രമാണ് സൂപ്പർ ഡീലക്സ്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.