മൂന്ന് വർഷം മുൻപ് തീയേറ്ററുകളിലെത്തിയ സണ്ണി വെയ്ൻ ചിത്രമായിരുന്നു പോക്കിരി സൈമൺ. സണ്ണി വെയ്‌ന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് നേടിയെടുത്ത ഈ ചിത്രം സംവിധാനം ചെയ്തത് ജിജോ ആന്റണി ആണ്. കെ അമ്പാടി രചന നിർവഹിച്ച ഈ ചിത്രത്തിൽ പ്രയാഗ മാർട്ടിൻ, ശരത് കുമാർ, ജേക്കബ് ഗ്രിഗറി, സൈജു കുറുപ്പ്, നെടുമുടി വേണു, അശോകൻ, ദിലീഷ് പോത്തൻ, സാജിദ് യഹിയ, വിജയ് മേനോൻ, രേണുക, ഷമ്മി തിലകൻ, ബിട്ടു തോമസ്, പ്രശാന്ത് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തു. കൃഷ്ണൻ സേതു കുമാർ നിർമ്മിച്ച ഈ ചിത്രം ഒരു കടുത്ത വിജയ് ആരാധകനായ സൈമൺ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്പറയുന്നത്. ഈ ചിത്രം ഇപ്പോൾ ആദ്യമായാണ് മിനി സ്‌ക്രീനിൽ എത്തുന്നത്. ദളപതി വിജയ് ആരാധകർക്കും മാസ്സ് എന്റെർറ്റൈനെർ ചിത്രങ്ങളുടെ ആരാധകർക്കും ഉത്സവം സമ്മാനിക്കാനുതകുന്ന ഒരു ചിത്രമാണ് പോക്കിരി സൈമൺ.
കുഞ്ചാക്കോ ബോബനെ നായകനാക്കി കൊന്തയും പൂണൂലും എന്ന ചിത്രവും പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഡാർവിന്റെ പരിണാമം എന്ന ചിത്രവുമൊരുക്കിയ ജിജോ ആന്റണിയുടെ മൂന്നാമത്തെ സംവിധാന സംരംഭമായിരുന്നു പോക്കിരി സൈമൺ. യുവാക്കളെ ആവേശം കൊള്ളിക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിലെ സണ്ണി വെയ്‌ന്റെ പ്രകടനം ഗംഭീരമാണ്. മാസ്സ് രംഗങ്ങളിലും കോമഡി രംഗങ്ങളിലും വൈകാരിക രംഗങ്ങളിലുമെല്ലാം സണ്ണി വെയ്ൻ മികച്ചു നിന്നു. ആക്ഷനും പാട്ടും നൃത്തവുമെല്ലാമായി ഒരു ഗംഭീര എന്റർടൈനറായി വിജയ് ചിത്രങ്ങളുടെ ഫോർമുലയിൽ തന്നെയാണ് വിജയ് ആരാധകരുടെ കഥ പറഞ്ഞ ഈ ചിത്രവുമൊരുക്കിയത്. ഗോപി സുന്ദറിന്റെ തട്ട് പൊളിപ്പൻ ഗാനങ്ങളും ആവേശം നൽകുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടി. ഏതായാലും ഇനി മിനി സ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലും ആവേശത്തിന്റെ പൂത്തിരി കത്തിക്കാൻ പോക്കിരി സൈമണും കൂട്ടരുമുണ്ടാകും. ഏഷ്യാനെറ്റിലാണ് പോക്കിരി സൈമൺ സംപ്രേക്ഷണം ചെയ്യുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.