മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് യുവ താരമായ സണ്ണി വെയ്ൻ. ഒട്ടേറെ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവർന്ന ഈ വയനാട്ടുകാരൻ ഇപ്പോൾ മലയാളി സമൂഹത്തിന്റെ മുന്നിൽ താരമാകുന്നത് സിനിമയിലൂടെ അല്ല. തന്റെ മുഴുവൻ സമയവും നൽകി വയനാട്ടിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തങ്ങളുടെ ഭാഗമാവുന്നതിലൂടെ ആണ്. ഇത്തവണ മഴ ഏറ്റവും കൂടുതൽ ബാധിച്ച കേരളത്തിലെ ഒരു ജില്ലയാണ് വയനാട്. വെള്ളപ്പൊക്കവും ഉരുൾ പൊട്ടലുമെല്ലാം ഒട്ടേറെ ജീവനുകൾ എടുത്തപ്പോൾ അതിലും ഒരുപാടു പേരെ ദുരിതത്തിന്റെ കാണാക്കയങ്ങളിൽ കൊണ്ടിട്ടു. ഇപ്പോൾ അവരോടൊപ്പം ചേർന്ന് നിൽക്കുകയാണ് സണ്ണി വെയ്ൻ. തനിക്കു പറ്റുന്ന സഹായങ്ങൾ എല്ലാം ചെയ്തു കൊണ്ട് സണ്ണി വെയ്ൻ ഉണ്ട് ചെറുപ്പക്കാരുടെ കൂടെ.
സണ്ണി വെയ്ൻ നേതൃത്വം നൽകുന്ന ഒരു സംഘം ഏതു സമയത്തും ഏതു സഹായത്തിനും വയനാട്ടിൽ ഒരു വിളിപ്പുറത്തുണ്ട്. തന്റെ സിനിമാ തിരക്കുകൾ എല്ലാം മാറ്റി വെച്ച് കൊണ്ടാണ് അദ്ദേഹം ഇപ്പോൾ നാടിനായി മുന്നിട്ടിറങ്ങിയിരിക്കുന്നതു. അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജും ദുരിത ബാധിതരെ സഹായിക്കാനുള്ള പോസ്റ്റുകൾ ഇടാൻ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ വഴിയും തന്റെ സഹായം ഇവരിലേക്കും എത്തിക്കുകയാണ് ഈ യുവ നടൻ. കഴിഞ്ഞ തവണ കേരളത്തിൽ പ്രളയം ഉണ്ടായപ്പോഴും സണ്ണി വെയ്ൻ സജീവമായി രക്ഷാ പ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും മുന്നിൽ ഉണ്ടായിരുന്നു. ഇപ്പോഴും എന്തിനും ഏതിനും മുന്നിൽ നിന്ന് നയിക്കുന്ന സണ്ണി വെയ്ൻ ആ നന്മ കൊണ്ട് തന്നെ ജന മനസ്സുകളിലെ താരമായി മാറി കഴിഞ്ഞു എന്ന് പറയാം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.