നിവിൻ പോളി നായകനും കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ അതിഥി വേഷത്തിലുമെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി അടുത്ത മാസം റിലീസിന് തയ്യാറെടുക്കുകയാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിവിൻ പോളി ടൈറ്റിൽ കഥാപാത്രമായ കായംകുളം കൊച്ചുണ്ണി ആയും മോഹൻലാൽ ഇത്തിക്കര പക്കി എന്ന ചരിത്ര കഥാപാത്രവുമായാണ് എത്തുന്നത്. ഇവരെ കൂടാതെ ഈ ചിത്രത്തിൽ മറ്റൊരു നിർണ്ണായക വേഷം അവതരിപ്പിക്കുന്ന യുവ താരമാണ് സണ്ണി വെയ്ൻ. കേശവൻ എന്ന ബ്രിട്ടീഷ് ഇന്ത്യൻ പോലീസ് ഓഫീസർ ആയാണ് സണ്ണി വെയ്ൻ ഈ ചിത്രത്തിൽ എത്തുന്നത്. നെഗറ്റീവ് സ്വഭാവമുള്ള ഈ കഥാപാത്രം സണ്ണി വെയ്‌നിന്റെ അഭിനയ ജീവിതത്തിൽ തന്നെ വഴിത്തിരിവാവുന്ന കഥാപാത്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത്ര ഗംഭീരമായ രീതിയിലാണ് സണ്ണി വെയ്ൻ ഈ കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ഒരുപക്ഷെ സണ്ണി വെയ്‌നിന്റെ അഭിനയ ജീവിതത്തിലെ ആദ്യ വില്ലൻ കഥാപാത്രമായിരിക്കും കായംകുളം കൊച്ചുണ്ണിയിലെ കേശവൻ എന്ന ബ്രിട്ടീഷ് ഇന്ത്യൻ പോലീസ് ഓഫീസർ. വളരെ വ്യത്യസ്തമായ വേഷ പകർച്ചകൾ കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടുന്ന സണ്ണിയുടെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയായിരിക്കും കേശവൻ എന്ന സൂചന കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലറിലെ രംഗങ്ങളും നമ്മുക്ക് തരുന്നുണ്ട്. ഫ്രഞ്ച് വിപ്ലവം എന്ന ചിത്രമാണ് സണ്ണി വെയ്ൻ നായകനായി ഉടൻ എത്താൻ പോകുന്ന മറ്റൊരു ചിത്രം. ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ കായംകുളം കൊച്ചുണ്ണി നിർമ്മിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്. മേല്പറഞ്ഞവരെ കൂടാതെ ബാബു ആന്റണി, പ്രിയ ആനന്ദ്, മണികണ്ഠൻ ആചാരി, പ്രിയങ്ക തിമേഷ്, സുനിൽ സുഗത തുടങ്ങിയവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.