തിരുവോണ ദിനത്തിൽ നെറ്റ്ഫ്ലിക്സ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രദർശനത്തിന് എത്തിയ ചിത്രമായിരുന്നു മണിയറയിലെ അശോകൻ. ദുൽഖർ സൽമാൻ, ഗ്രിഗറി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അശോകൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ജേക്കബ് ഗ്രിഗറിയാണ്. ഒരുപാട് പ്രമുഖ താരങ്ങൾ ചിത്രത്തിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ദുൽഖറിന്റെ അടുത്ത സുഹൃത്ത് കൂടിയായ സണ്ണി വെയ്നും അതിഥി വേഷത്തിൽ വരുന്നുണ്ട്. സണ്ണി വെയ്ൻ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായി ചിത്രത്തിൽ വരുന്നത് അദ്ദേഹത്തിന്റെ സ്വന്തം ഭാര്യയായ രഞ്ജിനി തന്നെയാണ്.
ഭർത്താവിന്റെ കൈപിടിച്ചാണ് ആദ്യ സിനിമയിൽ രഞ്ജിനി വന്നിരിക്കുന്നത്. ജീവിതത്തിലെ ഭാര്യയെ സിനിമയിലൂടെ സണ്ണി വെയ്ൻ പ്രേക്ഷകർക്ക് പരിചയപ്പെട്ടുത്തിയിരിക്കുകയാണ്. ദുൽഖർ- സണ്ണി വെയ്ൻ എന്നിവരുടെ സൗഹൃദം മൂലമാണ് രഞ്ജിനിയ്ക്ക് ഈ അവസരം തേടിയത്തിയത്. 2019 ഏപ്രിൽ പത്തൊമ്പതിനായിരുന്നു സണ്ണി വെയ്ൻ- രഞ്ജിനി എന്നിവരുടെ വിവാഹം കഴിഞ്ഞത്. സെക്കന്റ് ഷോ എന്ന ദുൽഖർ ചിത്രത്തിലൂടെയാണ് സണ്ണി വെയ്ൻ മലയാള സിനിമയിലേക്ക് കടന്നു വന്നത്. സെക്കന്റ് ഷോയിലെ കുരുടി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. അന്ന് മുതലുള്ള സൗഹൃദം ഒരു കോട്ടം തട്ടാതെ ഇരുവരും കാത്തുസൂക്ഷിക്കുന്നുണ്ട്. നീലാകാശം പച്ച കടൽ ചുവന്ന ഭൂമി, ആൻ മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളിൽ ദുൽഖർ സൽമാൻ- സണ്ണി വെയ്ൻ എന്നിവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. സണ്ണി വെയ്ന്റെ വരും ചിത്രങ്ങളിൽ രഞ്ജിനിയുടെ സാന്നിധ്യം ഉണ്ടാകുമോ എന്ന ആകാംഷയിലാണ് സിനിമ പ്രേമികൾ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.