മലയാളികളുടെ പ്രിയ സിനിമാതാരം സണ്ണി വെയ്ൻ പുതിയ പ്രഖ്യാപനങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു താൻ നിർമ്മാണ രംഗത്തേക്ക് കടക്കുന്നു എന്ന വാർത്ത സണ്ണി വെയിൻ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. എന്നാൽ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് എന്നു പേരിട്ടിരിക്കുന്ന നിർമ്മാണ കമ്പനിയുടെ ആദ്യ സംരംഭമോ പ്രൊഡക്ഷന്റെ മറ്റ് അണിയറ വിവരങ്ങളൊ ഒന്നും തന്നെ പുറത്തു വിട്ടിരുന്നില്ല. എന്നാൽ ഇന്നലെ തൻറെ ആദ്യ സംരംഭത്തിന്റെ വിവരങ്ങളുമായി സണ്ണി വെയ്ൻ ഫേസ്ബുക്കിൽ വീണ്ടും എത്തി. പ്രേക്ഷകരെ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടായുരുന്നു ആദ്യ സംരംഭം പ്രഖ്യാപിച്ചത്. സിനിമാനടനാണ് എങ്കിൽ തന്നെയും നാടകം എന്ന കല തിരികെ കൊണ്ടുവരാനാണ് ഇത്തവണ സണ്ണി വെയ്നിന്റെ ശ്രമം.
ദി മൊമന്റ്സ് ബിഫോർ ഡെത്ത് എന്ന് പേരിട്ടിരിക്കുന്ന നാടകം സംവിധാനം ചെയ്യുന്നത് സുഹൃത്തും നാടക സംവിധായകനുമായ ലിജു കൃഷ്ണയാണ്. ബിജിബാലാണ് നാടകത്തിന് സംഗീതമൊരുക്കുന്നത്. മനോജ്, ശരൺ, സിദ്ധാർഥ് വർമ്മ, ഷെറിൻ, അജിത് കുമാർ, അരുൺ തുടങ്ങിയവർ നാടകത്തിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. നാടകത്തിന്റെ ആദ്യ പോസ്റ്ററും കഴിഞ്ഞ ദിവസം താരം പുറത്തുവിടുകയുണ്ടായി. ജൂൺ പത്തിന് എറണാകുളം ജെടി പാർക്കിൽ ആയിരിക്കും നാടകത്തിന്റെ ആദ്യ പ്രദർശനം. അതിനുശേഷം മറ്റു കൂടുതൽ ആവശ്യപ്പെടൽ ഉണ്ടായാൽ മറ്റ് വേദികളിലേക്ക് നാടകമെത്തും. അങ്ങനെ തന്റെ ആദ്യ പ്രോജെക്ട ആരാധകരുമായി പങ്കുവച്ചതിന്റെ സന്തോഷത്തിലാണ് സണ്ണി വെയ്ൻ . എന്നാൽ അന്യം നിന്ന് പോകുന്ന നാടകത്തെ പോലൊരു കലയെ വളർത്താനുള്ള ലാഭേച്ഛ ഇല്ലാത്ത സണ്ണിവെയിനിന്റെ ഈ നിസ്വാർത്ഥ പ്രവർത്തനത്തെ ആരാധകരും പ്രേക്ഷകരും വാനോളം പുകഴ്ത്തുകയാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.