സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാൻ മലയാള സിനിമയിലേക്ക് അരങ്ങേറിയപ്പോൾ അദ്ദേഹത്തിനോടൊപ്പം പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറിയ നടനാണ് സണ്ണി വെയ്ൻ. ചിത്രത്തിൽ സണ്ണി വെയ്ൻ അവതരിപ്പിച്ച കുരുടി എന്ന കഥാപാത്രം അന്ന് വളരെയേറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് നീ. കൊ. ഞാ. ചാ. എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ സണ്ണി മികച്ച അഭിനയ മുഹൂർത്തങ്ങൾ നൽകി പ്രിയങ്കരനായി മാറുകയായിരുന്നു. മിഥുൻ മാനുവൽ തോമസ് ചിത്രം ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ വീണ്ടും നായകനായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയ സണ്ണി ചിത്രത്തിലൂടെ വലിയ വിജയം തീർക്കുകയുണ്ടായി. ചിത്രത്തിന്റെ വിജയം സണ്ണി വെയ്‌നിനെ മലയാളത്തിലെ മുൻനിര നായക താരമാക്കി ഉയർത്തി. ഇപ്പോഴിതാ യുവാക്കൾക്ക് ഒരു സന്തോഷ വാർത്തയുമായാണ് സണ്ണി വെയ്ൻ എത്തിയിരിക്കുന്നത്.
യുവാക്കൾക്കായി അവസരമൊരുക്കാൻ സണ്ണി വെയ്ൻ ഇനി നിർമ്മാണ രംഗത്തേക്ക് കൂടി കടക്കുകയാണ്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് എന്ന പേരിട്ടിരിക്കുന്ന നിർമ്മാണ കമ്പനിയുടെ വിവരങ്ങൾ സണ്ണി തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. കഴിവുള്ള യുവകലാകാരന്മാർക്ക് വലിയ വേദിയൊരുക്കാൻ ആണ് ഇത്തരം ഒരു പ്ലാറ്റ്ഫോം സണ്ണി വെയ്ൻ ഒരുക്കി നൽകുന്നത്. എന്തായാലും യുവാക്കൾക്കായി സണ്ണി നടത്തുന്ന പ്രവർത്തനത്തിന് വലിയ പിന്തുണയാണ് ആരാധകരും പ്രേക്ഷകരും നല്കികൊണ്ടിരിക്കുന്നത്. പ്രൊഡക്ഷൻ കമ്പനിയുടെ മറ്റ് കൂടുതൽ വിശദവിവരങ്ങൾ പങ്കുവെച്ച് സണ്ണി വരും ദിവസങ്ങളിൽ എത്തുമെന്ന് കരുതാം. നവാഗതനായ മജു ഒരുക്കിയ ഫ്രഞ്ച് വിപ്ലവമാണ് റിലീസിന് ഒരുങ്ങുന്ന സണ്ണി വെയിൻ ചിത്രം.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.