കേരളാ ജനതയ്ക്ക് വേണ്ടി സഹായങ്ങൾ ലോകമെമ്പാടു നിന്നും ഒഴുകിയെത്തുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ കഴിയുന്നത്. സിനിമാ രംഗത്ത് നിന്നും ഒരുപാട് സഹായങ്ങൾ കേരളത്തിന്റെ അതിജീവനത്തിനായി എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണ്. മലയാള സിനിമയും, തമിഴ് സിനിമയും, തെലുങ്കു സിനിമയും മാത്രമല്ല, ബോളിവുഡും ഈ സഹായങ്ങളിൽ തങ്ങളുടെ പങ്കു വഹിക്കുന്നുണ്ട്. അതിൽ ഇപ്പോൾ ഏറ്റവും ശ്രദ്ധേയയായിരിക്കുന്നതു പ്രശസ്ത ബോളിവുഡ് നടിയായ സണ്ണി ലിയോണി ആണ്. ആദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സംഭാവന ചെയ്ത സണ്ണി ലിയോണി ഇപ്പോൾ വീണ്ടും സഹായങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്.
ഇത്തവണ ഭക്ഷണ സാധനങ്ങൾ ആണ് ഈ നടി സമാഹരിച്ചിരിക്കുന്നതു. 1200 കിലോയോളം വരുന്ന അരിയും പരിപ്പുമാണ് സണ്ണി ലിയോണിയും സുഹൃത്തുക്കളും ചേർന്ന് മുംബൈയിൽ സമാഹരിച്ചിരിക്കുന്നതു. ഇത് ഉടനെ തന്നെ കേരളത്തിൽ എത്തിക്കും എന്നും അവർ അറിയിച്ചു. തനിക്കു കൂടുതൽ സഹായങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട് എന്നും തന്നെ കൊണ്ട് പറ്റുന്നത് എല്ലാം കേരളാ ജനതയ്ക്ക് വേണ്ടി ചെയ്യുമെന്നും സണ്ണി ലിയോണി പറയുന്നു. മുംബൈ ജുഹുവിൽ വെച് നടത്തിയ ഒരു പരിപാടിയിൽ ആണ് കേരളത്തിലെ പ്രളയ ബാധിതരായ ജനങ്ങൾക്ക് വേണ്ടി അരിയും മറ്റും ഇവർ സമാഹരിച്ചത്. സുഹൃത്തുക്കളായ സുവേദ്, സിദ്ധാന്ത് കപൂർ എന്നിവരോടൊപ്പം ചേർന്നാണ് സണ്ണി ലിയോണി ഈ സഹായം എത്തിക്കുന്നത്. ഏതായാലും സോഷ്യൽ മീഡിയയുടെ ആദരവും കയ്യടികളും ഏറ്റു വാങ്ങുകയാണ് ഈ നടിയിപ്പോൾ. ബോളിവുഡിൽ നിന്ന് ഏറ്റവും കൂടുതൽ സഹായങ്ങളുമായി മുന്നോട്ടു വന്നതും സണ്ണി ലിയോണി ആണ്. ഇവരെ കൂടാതെ മറ്റനേകം ബോളിവുഡ് താരങ്ങളും കേരളത്തിന് സഹായവുമായി എത്തുന്നുണ്ട്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.