മലയാള സിനിമയിൽ സംവിധാന മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് ഒമർ ലുലു. ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിങ്ങിലുടെ തന്നെ ശ്രദ്ധ നേടിയ സംവിധായകൻ കൂടിയാണ് അദ്ദേഹം, പിന്നിട് പുറത്തിറങ്ങിയ ചങ്ക്സ് എന്ന ചിത്രവും ബോക്സ് ഓഫീസിൽ വിജയം കരസ്ഥമാക്കിയിരുന്നു. ‘ഒരു അടാർ ലവ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സംവിധായകൻ ഒമർ ലുലു. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾക്കനുസരിച്ചു ബോളിവുഡ് താരം സണ്ണി ലിയോൺ ഒമർ ലുലുവിന്റെ പുതിയ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്നതാണ്, ഒരു സ്വകാര്യ അഭിമുഖത്തിൽ സംവിധായകൻ ഈ കാര്യം സൂചിപ്പിക്കുകയുണ്ടായി.
ജയറാം, ധർമജൻ ബോൾഗാട്ടി, ഹണി റോസ്, വിനയ് ഫോർട്ട് തുടങ്ങിയ വലിയ താരനിരയോടൊപ്പമാണ് സണ്ണി ലിയോൺ ചിത്രത്തിൽ അഭിനയിക്കുന്നതെന്ന് ഒമർ ലുലു വ്യക്തമാക്കി. നേരത്തെ മിയാ ഖലീഫയെയായിരുന്നു ഈ വേഷത്തിനായി പരിഗണിച്ചതെന്നും എന്നാൽ അവസാന നിമിഷം പിന്മാരുകയായിരുന്നുവെന്ന് സംവിധായകൻ സൂചിപ്പിക്കുകയുണ്ടായി. ചിത്രത്തെ കുറിച്ചു മറ്റ് വിവരങ്ങൾ ഇപ്പോൾ പറയാൻ സാധിക്കുകയില്ലയെന്നും സണ്ണി ലിയോൺ ചിത്രത്തിൽ ഭാഗമാവും എന്ന കാര്യവും ഒമർ ലുലു ഉറപ്പ് നൽകിയിട്ടുണ്ട്. സണ്ണി ലിയോണിന്റെ കഥാപാത്രവും ചിത്രത്തിൽ ഏറെ പ്രത്യേകതയുള്ളതാണന്ന് പറയുകയുണ്ടായി. ചങ്ക്സിന്റെ രണ്ടാം ഭാഗത്തിലാണ് മിയ ഖലീഫ അഭിനയിക്കുന്നതെന്ന തെറ്റായ വാർത്ത വന്നത് പോലെയല്ല ഇതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. മലയാളത്തിൽ അധികമാരും ചർച്ച ചെയ്യാത്ത ഒരു വിഷയവുമായിട്ടായിരിക്കും പുതിയ ചിത്രത്തിലൂടെ താൻ മുന്നോട്ട് വരുന്നതെന്നും വ്യക്തമാക്കി. കേരളത്തിൽ വലിയ തോതിൽ ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ. കൊച്ചിയിലെ മൊബൈൽ ഷോപ് ഉദ്ഘാടനത്തിനായി എത്തിയപ്പോൾ കേരളത്തിലെ ആരാധകരുടെ സ്നേഹം അന്നാണ് മനസിലായതെന്ന് സണ്ണി മുമ്പ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. സണ്ണി ലിയോൺ കേന്ദ്ര കഥാപത്രമായിയെത്തുന്ന ‘വീരമഹാദേവി’ മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ട്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.