പ്രിയദർശന്റെ മോഹൻലാൽ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹം വരുന്ന നവംബറിൽ ഷൂട്ടിങ് ആരംഭിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. നൂറു കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആണെന്നും നമ്മുക്ക് അറിയാം. ഈ ചിത്രത്തിൽ വലിയ താര നിര അണിനിരക്കുമെന്നും, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലെ വമ്പന്മാർ അടക്കം ഈ ചിത്രത്തിന്റെ ഭാഗമായി വരുമെന്നും സംവിധായകൻ പ്രിയദർശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രിയദർശൻ പറഞ്ഞത് പോലെ തന്നെ ഞെട്ടിക്കുന്ന താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കാൻ പോകുന്നതെന്ന വാർത്തയാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. ഇന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം തെലുങ്കു സൂപ്പർ താരം നാഗാർജുനയും ബോളിവുഡിലെ പ്രശസ്ത താരം സുനിൽ ഷെട്ടിയും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാകും.
പ്രിയദർശനുമായി വളരെ വലിയ സൗഹൃദം പുലർത്തുന്നവരാണ് ഇവർ രണ്ടു പേരും. പ്രിയദർശന്റെ ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സുനിൽ ഷെട്ടി പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രമായ കാക്കകുയിലിലും അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. പ്രിയദർശൻ തെലുങ്കിൽ സംവിധാനം ചെയ്ത നിർണ്ണയം എന്ന ചിത്രത്തിലെ നായകൻ ആയിരുന്നു നാഗാർജുന. പ്രിയന്റെ തന്നെ മോഹൻലാൽ ചിത്രമായ വന്ദനത്തിന്റെ തെലുങ്ക് റീമേക് ആയിരുന്നു ആ ചിത്രം. ഏതായാലും തെലുങ്കു മാർക്കറ്റിൽ മരക്കാർ പിടിമുറുക്കും എന്നുറപ്പായി കഴിഞ്ഞു. മോഹൻലാലിനും തെലുങ്കിൽ ഇപ്പോൾ ഗംഭീര മാർക്കറ്റ് ആണുള്ളത്. സാബു സിറിൽ പ്രൊജക്റ്റ് ഡിസൈനർ ആയും തിരു ക്യാമറാമാൻ ആയും ഈ ചിത്രത്തിൽ ജോലി ചെയ്യും.
അനൗദ്യോഗികമായ ചില റിപ്പോർട്ടുകൾ പറയുന്നത്. തമിഴിൽ നിന്ന് സൂര്യ അല്ലെങ്കിൽ വിജയ് സേതുപതി ഈ ചിത്രത്തിന്റെ ഭാഗം ആകുമെന്നാണ്. വിക്രമിന്റെ പേരും ചില കോണുകളിൽ നിന്ന് ഉയർന്നു കേൾക്കുന്നുണ്ട്. ഏതായാലും പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരുപാട് പ്രഖ്യാപനങ്ങൾ ഈ ചിത്രത്തെ കുറിച്ച് വരാനിരിക്കുന്നതേയുള്ളൂ എന്നാണ് സൂചന.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.