പ്രിയദർശന്റെ മോഹൻലാൽ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം വരുന്ന നവംബറിൽ ഷൂട്ടിങ് ആരംഭിക്കും എന്നുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ വരുന്നത്. ഹൈദരാബാദിൽ ഇപ്പോൾ സെറ്റ് വർക്കുകൾ നടന്നു വരുന്ന ഈ ചിത്രം നവംബർ ഒന്നിന് തന്നെ ആരംഭിക്കും എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. മോഹൻലാലിന് പുറമെ, പ്രണവ് മോഹൻലാൽ, മധു, പ്രഭു എന്നിവരുടെ ഈ ചിത്രത്തിലെ സാന്നിധ്യം ഒഫീഷ്യൽ ആയി തന്നെ പ്രഖ്യാപിച്ചിരുന്നു. ഇവർക്ക് പുറമെ സുനിൽ ഷെട്ടി, നാഗാർജുന, പരേഷ് റാവൽ എന്നിവരും ഈ ചിത്രത്തിൽ ഉണ്ടാകും എന്ന് വാർത്തകൾ വന്നെങ്കിലും അത് ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിരുന്നില്ല.
എന്നാൽ ഈ അടുത്തിടെ നടന്ന ഒരു ചടങ്ങിൽ വെച്ച് താൻ അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ സുനിൽ ഷെട്ടി പറഞ്ഞത് പ്രിയദർശൻ ഒരുക്കി മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ താൻ അഭിനയിക്കുന്നുണ്ട് എന്നാണ്. സുനിൽ ഷെട്ടി തന്നെ ഇപ്പോൾ ഈ വിവരം സ്ഥിതീകരിച്ചു കഴിഞ്ഞതോടെ ഇനി നാഗാർജുന, പരേഷ് റാവൽ എന്നിവരുടെ ഈ ചിത്രത്തിലെ സാന്നിധ്യവും ഒഫീഷ്യൽ ആയി പുറത്തു വരും എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ.
ഈ ചിത്രത്തിൽ വലിയ താര നിര അണിനിരക്കുമെന്നും, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലെ വമ്പന്മാർ അടക്കം ഈ ചിത്രത്തിന്റെ ഭാഗമായി വരുമെന്നും സംവിധായകൻ പ്രിയദർശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. നൂറു കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയാണ് ഒരുക്കുന്നത്. സാബു സിറിൽ പ്രൊജക്റ്റ് ഡിസൈനർ ആയി എത്തുന്ന ഈ ചിത്രത്തിൽ ക്യാമറാമാൻ ആയി തിരു എത്തും എന്നാണ് സൂചന.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.