കഴിഞ്ഞ വർഷം മലയാള സിനിമക്ക് ലഭിച്ച ഗംഭീര വിജയങ്ങളിൽ ഒന്നായിരുന്നു ജിസ് ജോയ് സംവിധാനം ചെയ്‌ത സൺഡേ ഹോളിഡേ. ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ്.
ആസിഫ് അലിയെ നായകനാക്കി 100 ദിവസം പ്രദർശിപ്പിച്ച ചുരുക്കം ചിത്രങ്ങളിൽ ഒന്നാണ് എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ഇപ്പോഴിതാ ജിസ് ജോയ് എന്ന സംവിധായകൻ തന്റെ അടുത്ത ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആണ്. ആ ചിത്രത്തിൻറെ ഒഫീഷ്യൽ അനൗൻസ്മെന്റ് മാർച്ച് ഒന്നിന് ഉണ്ടാകും എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ ലഭിക്കുന്നത്.
സൺഡേ ഹോളിഡേ എന്ന ചിത്രത്തിന്റെ വിജയാഘോഷം മാർച്ച് ഒന്നിന് മസ്കറ്റിൽ വെച്ചു നടക്കും. വമ്പൻ സെലിബ്രേഷൻ ആണ് മസ്കറ്റിൽ വെച്ചു നടക്കാൻ പോകുന്നത് എന്നാണ് സൂചന. അവിടെ വെച്ചു പ്രശസ്ത സംവിധായകൻ ലാൽ ജോസ് ആയിരിക്കും ജിസ് ജോയുടെ പുതിയ ചിത്രത്തിന്റെ പേര്, താര നിര, അണിയറ പ്രവർത്തകർ എന്നിവ പ്രഖ്യാപിക്കുക. ലാൽ ജോസ് സൺഡേ ഹോളിഡേയിൽ ഒരു സംവിധായകൻ ആയി തന്നെ അഭിനയിച്ചിരുന്നു. ഏതായാലും പ്രേക്ഷകർ ആകാംഷയോടെയാണ് പുതിയ ജിസ് ജോയ് ചിത്രത്തെ കുറിച്ച് അറിയാൻ കാത്തിരിക്കുന്നത്.
ജിസ് ജോയിയുടെ ആദ്യ ചിത്രം ആസിഫ് അലി തന്നെ നായകനായി അഭിനയിച്ച ബൈസൈക്കിൽ തീവസ് ആയിരുന്നു. ട്വിസ്റ്റുകളാൽ നിറഞ്ഞ ആ ചിത്രം അതിന്റെ മേക്കിങ് ശൈലി കൊണ്ടു ശ്രദ്ധിക്കപ്പെട്ടിരുന്നു. ജിസ് ജോയിയുടെ മൂന്നാം ചിത്രത്തിലും ആസിഫ് അലി ആകുമോ നായകൻ എന്നറിയാൻ ആസിഫ് അലി ആരാധകരും കാത്തിരിക്കുകയാണ്
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.