ടോവിനോ തോമസ് നായകനായ കള എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ വമ്പൻ പ്രേക്ഷക പിന്തുണ നേടിയ നടനാണ് സുമേഷ് മൂർ. ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ഈ ചെറുപ്പക്കാരൻ കള എന്ന ചിത്രത്തിൽ കാഴ്ച്ച വെച്ചത് വമ്പൻ പ്രകടനമാണ്. കള ഇപ്പോൾ ആമസോണിൽ കൂടി വന്നതോടെ, ചിത്രം കണ്ട പ്രേക്ഷകർ ഈ നടന് കയ്യടികളുമായി എത്തുകയാണ്. ഇതിൽ ടോവിനോ തോമസുമൊത്തുള്ള സുമേഷിന്റെ സംഘട്ടന രംഗങ്ങൾ അത്ര വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്. രോഹിത് വി എസ് ഒരുക്കിയ കള ഈ കഴിഞ്ഞ മാർച്ചിൽ ആണ് തീയേറ്ററുകളിൽ എത്തിയത്. യദു പുഷ്പകരനും, രോഹിത് വി.എസും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ ദിവ്യ പിള്ളൈ, ലാൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ പുതിയ ചിത്രങ്ങളിലേക്കു വിളി വന്നോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് സുമേഷ് മൂർ. ഷാജി കൈലാസ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് പൃഥ്വിരാജ് ചിത്രമായ കടുവയിലേക്ക് ക്ഷണം വന്നിരുന്നു എന്നും പക്ഷെ സ്വീകരിച്ചില്ല എന്നും സുമേഷ് പറയുന്നു. അതിനുള്ള കാരണവും ഈ നടൻ വ്യക്തമാക്കി. നായകന്റെ അടിയേറ്റു വീഴുന്ന കഥാപാത്രമായിരുന്നു അതെന്നും, കറുത്തവർഗം അടിച്ചമർത്തപ്പെടേണ്ടവർ ആണെന്ന ധാരണ തനിക്ക് അന്നുമില്ല ഇന്നുമില്ല എന്നും സുമേഷ് പറഞ്ഞു. നല്ല കഥാപാത്രങ്ങൾ വരുന്നത് വരെ കാക്കും എന്നും സിനിമയില്ലെങ്കിലും ജീവിക്കണമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും സുമേഷ് മൂർ കൂട്ടിച്ചേർക്കുന്നു. ജിനു അബ്രഹാം രചിച്ചു പൃഥ്വിരാജ് നായകനായി എത്തുന്ന കടുവ ഷാജി കൈലാസ് ഒരു വലിയ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രമാണ്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.