വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ മുപ്പത്തിൽപ്പരം താരങ്ങളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. മമ്മൂട്ടി, സുരേഷ് ഗോപി, വിജയ് സേതുപതി, ദിലീപ് , പ്രിത്വിരാജ് സുകുമാരൻ, ജയസൂര്യ,ആര്യ, റഹ്മാൻ, സുരാജ് വെഞ്ഞാറമൂട്, ശശി കുമാർ, ഇന്ദ്രജിത് സുകുമാരൻ, നരേൻ, ഉണ്ണി മുകുന്ദൻ, ബേസിൽ ജോസഫ്, ആന്റണി പെപ്പെ, യോഗി ബാബു, ആർ ജെ ബാലാജി, മഞ്ജു വാര്യർ, അപർണാ ബാലമുരളി, നിഖിലാ വിമൽ, അപർണാ ദാസ്, മഹിമാ നമ്പ്യാർ, അതുല്യാ രവി, ശ്വേതാ മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്.
മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ വിഷ്ണു ശശി ശങ്കർ ഒരുക്കുന്ന സുമതി വളവിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം ഇപ്പോൾ പാലക്കാട്, പൊള്ളാച്ചി പരിസരങ്ങളിലാണ് നടക്കുന്നത്. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ രഞ്ജിൻ രാജ് ആണ്. മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പം ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ തിങ്ക് സ്റ്റുഡിയോസും ആദ്യമായി മലയാള സിനിമ നിർമാണ രംഗത്തേക്ക് എത്തുന്നു.
അർജുൻ അശോകൻ,ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ് ,സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു , മനോജ് കെ യു,
ശ്രീജിത്ത് രവി ,ബോബി കുര്യൻ, അഭിലാഷ് പിള്ള , ശ്രീപഥ് യാൻ , ജയകൃഷ്ണൻ , കോട്ടയം രമേശ് , സുമേഷ് ചന്ദ്രൻ ,ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ , റാഫി , മനോജ് കുമാർ , മാസ്റ്റർ അനിരുദ്ധ് , മാളവിക മനോജ് , ജൂഹി ജയകുമാർ ,ഗോപിക അനിൽ , ശിവദ, സിജ റോസ് , ദേവനന്ദ, ജെസ്‌നിയ ജയദീഷ് , സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുമതി വളവിന്റെ അണിയറപ്രവർത്തകർ ഇവരാണ്.ഡി.ഒ.പി : ശങ്കർ പി വി, സംഗീത സംവിധാനം : രഞ്ജിൻ രാജ് , എഡിറ്റർ : ഷഫീഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ : എം.ആർ. രാജാകൃഷ്ണൻ, ആർട്ട് : അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ : ബിനു ജി നായർ, വസ്ത്രാലങ്കാരം : സുജിത്ത് മട്ടന്നൂർ , മേക്കപ്പ് : ജിത്തു പയ്യന്നൂർ, സ്റ്റിൽസ് :രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ: ശരത് വിനു, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
This website uses cookies.