തെലുങ്കിലെ സ്റ്റൈലിഷ് സൂപ്പർ താരമായ അല്ലു അർജുൻ ഇപ്പോൾ തന്റെ പുഷ്പ എന്ന ചിത്രം പൂർത്തിയാക്കുന്ന തിരക്കിലാണ്. സുകുമാർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഗങ്ങൾ ആയാണ് പുറത്തു വരിക. മലയാള താരം ഫഹദ് ഫാസിൽ വില്ലനും രശ്‌മിക മന്ദനാ നായികാ വേഷവും ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം ഡിസംബറിൽ ആണ് റിലീസ് ചെയ്യുക. തന്റെ കരിയറിന്റെ തുടക്കം മുതൽ തന്നെ അല്ലു അർജുൻ കേരളത്തിലും വലിയ ജനപ്രീതിയാണ് നേടിയെടുത്തത്. അദ്ദേഹത്തിന്റെ കേരളത്തിലെ ജനപ്രീതി കാരണം കൊണ്ട് തന്നെ മല്ലു അർജുൻ എന്ന് വരെ ആരാധകർ അദ്ദേഹത്തെ വിളിക്കാറുണ്ട്. കേരളം തന്റെ രണ്ടാം വീട് പോലെയാണ് എന്നും അല്ലു അർജുൻ പറഞ്ഞിട്ടുണ്ട്. ഇത്ര ജനപ്രീതി അല്ലു അര്ജുന് കേരളത്തിലടക്കം നേടിക്കൊടുക്കാൻ കാരണമായ ചിത്രമാണ് സുകുമാർ ഒരുക്കിയ ആര്യ. ആ ചിത്രം നേടിയ വലിയ വിജയത്തിന് ശേഷം ആര്യ 2 വരികയും ആ ചിത്രവും ഗംഭീര വിജയം നേടുകയും ചെയ്തു.
ഇപ്പോഴിതാ, ആര്യക്കു ഒരു മൂന്നാം ഭാഗം കൂടി വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ സുകുമാർ. തന്റെ ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് സുകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 2004 ഇൽ ആണ് ആര്യ എന്ന ചിത്രം പുറത്തു വന്നു തെന്നിന്ത്യയിൽ തരംഗമായി മാറിയത്. 2009 ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ആര്യ 2 എന്ന പേരില്‍ പുറത്തു വന്നു. ഏതായാലും ഒട്ടേറെ ആരാധകരുള്ള ആര്യ എന്ന കഥാപാത്രം ഒരിക്കൽ കൂടി വരുമെന്ന വാർത്ത, അല്ലു അർജുൻ ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. അല്ലു അർജുൻ- സുകുമാർ ടീമിന്റെ പുഷ്പ അവരുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. 250 കോടി രൂപ ചെലവിട്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.