പ്രശസ്ത തെന്നിന്ത്യൻ നടിയും ഇതിഹാസ തമിഴ് സംവിധായകൻ മണി രത്‌നത്തിന്റെ ഭാര്യയുമായ സുഹാസിനി മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട നായികതാരങ്ങളിൽ ഒരാളായിരുന്നു. മലയാളത്തിൽ മനോഹരമായ ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്ത് കയ്യടി നേടിയ സുഹാസിനി, ഇപ്പോൾ ജയ് മഹേന്ദ്രൻ എന്ന മലയാളം വെബ് സീരീസിലൂടെ മലയാളത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. അതിന്റെ പ്രമോഷന്റെ ഭാഗമായി ദി ക്യൂ സ്റ്റുഡിയോക്കു നൽകിയ അഭിമുഖത്തിൽ സുഹാസിനി മലയാള സിനിമയെ കുറിച്ചും മോഹൻലാൽ, മമ്മൂട്ടി എന്നിവരോടുള്ള ആരാധനയെ കുറിച്ചും മനസ്സ് തുറന്നു.
തന്റെ വീട്ടിൽ ഭർത്താവ് മണി രത്‌നം കടുത്ത മോഹൻലാൽ ആരാധകനും, താൻ മമ്മൂട്ടി ആരാധികയുമാണെന്ന് സുഹാസിനി വെളിപ്പെടുത്തി. മമ്മൂട്ടിയോട് തനിക്കുള്ള ആരാധനക്ക് കാരണം, താൻ മലയാളത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ നായികയായിട്ട് ആണെന്നും, അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഗംഭീര പ്രകടനങ്ങൾ അടുത്ത് നിന്ന് കൂടുതലായി കാണാൻ സാധിച്ചത് കൊണ്ടാണെന്നും സുഹാസിനി സൂചിപ്പിക്കുന്നു. ഫാസിൽ ഒരുക്കിയ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിലടക്കം മമ്മൂട്ടിയുടെ മികച്ച പ്രകടനം നേരിട്ട് കാണാൻ സാധിച്ചതും സുഹാസിനി ഓർത്തെടുത്തു.
മമ്മൂട്ടി ഇന്ന് ഇന്റർനാഷണൽ സിനിമകളുടെ ഒരു ലൈബ്രറി ആണെന്നും, അദ്ദേഹത്തിന്റെ കാതൽ, ഭ്രമയുഗം, കണ്ണൂർ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങൾ കാണുമ്പോൾ അമിതാബ് ബച്ചനെയൊക്കെപ്പോലെ മമ്മൂട്ടി ആസ്വദിച്ച് ഓരോ റോളും ചെയ്യുന്ന ഫീലാണ് വരുന്നതെന്നും സുഹാസിനി പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നിവരോട് തങ്ങൾക്ക് വലിയ ആരാധന ഉണ്ടാകാനുള്ള പ്രധാന കാരണം, മലയാള സിനിമകളോടുള്ള തങ്ങളുടെ അതിയായ സ്നേഹവും ബഹുമാനവും കൊണ്ടാണെന്നും സുഹാസിനി കൂട്ടിച്ചേർത്തു. സൈജു കുറുപ്പ് നായകനായ ജയ് മഹേന്ദ്രൻ എന്ന വെബ് സീരിസ് സോണി ലൈവിലാണ് സ്ട്രീം ചെയ്യുന്നത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.