ഇന്ത്യൻ സിനിമയുടെ മാസ്റ്റർ ഡയറക്ടർമാരിലൊരാലാണ് തമിഴ് സംവിധായകനായ മണി രത്‌നം. മലയാളത്തിലും ഹിന്ദിയിലും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയൊപ്പവും ജോലി ചെയ്തിട്ടുണ്ട്. കമൽ ഹാസൻ, മോഹൻലാൽ, രജനികാന്ത്, ഷാരൂഖ് ഖാൻ, മമ്മൂട്ടി, വിക്രം, അഭിഷേക് ബച്ചൻ, അരവിന്ദ് സ്വാമി, സൂര്യ, മാധവൻ, പൃഥ്വിരാജ്, വിജയ് സേതുപതി, ദുൽഖർ സൽമാൻ, കാർത്തി തുടങ്ങി ഒട്ടേറെ നായകന്മാരോടൊപ്പം ജോലി ചെയ്തിട്ടുള്ള മണി രത്‌നം തമിഴിലെ സൂപ്പർ താരമായ ദളപതി വിജയ് നായകനാവുന്ന ചിത്രം മാത്രം ഒരുക്കിയിട്ടില്ല. എന്നാൽ മണി രത്‌നം ഒരു വിജയ് ചിത്രം പ്ലാൻ ചെയ്തിരുന്നു എന്നും അതിൽ തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവും ഉണ്ടായിരുന്നു എന്നും വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ് മണി രത്നത്തിന്റെ ഭാര്യയും പ്രശസ്ത നടിയുമായ സുഹാസിനി മണി രത്‌നം.
മണി രത്‌നം ഇപ്പോൾ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൽ സെൽവൻ അദ്ദേഹം എട്ട് വർഷങ്ങൾക്ക് മുൻപ് പ്ലാൻ ചെയ്തത് വിജയ്- മഹേഷ് ബാബു ടീമിനെ വെച്ചായിരുന്നു എന്നും, പക്ഷെ ആ സമയത്തു ബഡ്ജറ്റ് പ്രശ്നങ്ങളാലും അതുപോലെ ഗ്രാഫിക്സ് മേഖലയിൽ നിന്നും താൻ പ്രതീക്ഷിച്ച ഫലം ലഭിക്കില്ല എന്നു തോന്നിയതുകൊണ്ടും അദ്ദേഹം ഈ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് സുഹാസിനി പറയുന്നത്. കഴിഞ്ഞ വർഷമാണ് അദ്ദേഹം ഈ പ്രോജക്ട് വീണ്ടും ഒരുക്കാനാരംഭിച്ചത്. ഐശ്വര്യ റായ്, വിക്രം, തൃഷ, വിക്രം പ്രഭു, കാർത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശരത് കുമാർ, പ്രഭു, കിഷോർ, റഹ്മാൻ, ജയറാം തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇതിനു മുൻപ് കമൽ ഹാസനെ നായകനാക്കിയും ഇതേ പ്രോജക്ട് സിനിമയാക്കാൻ മണി രത്‌നം ആലോചിച്ചിരുന്നു എന്നും സുഹാസിനി വ്യക്തമാക്കി. കൽക്കി കൃഷ്ണമൂർത്തി രചിച്ച വലിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.