പന്ത്രണ്ടു വർഷം മുൻപ് ദ്രോഹി എന്ന തമിഴ് ചിത്രമൊരുക്കി കൊണ്ട് അരങ്ങേറ്റം കുറിച്ച വനിതാ സംവിധായികയാണ് സുധ കൊങ്ങര. എന്നാൽ ഈ സംവിധായിക വലിയ ശ്രദ്ധ നേടിയത് 2016 ഇൽ പുറത്ത് വന്ന ഇരുധി സുട്രു എന്ന ചിത്രത്തിലൂടെയാണ്. 2020 ഇൽ സൂര്യയെ നായകനാക്കി ചെയ്ത സൂററായ് പോട്രൂ എന്ന ചിത്രത്തിലൂടെ ഇവർ ഇന്ത്യ മുഴുവ പ്രശസ്തയായി മാറി. ദേശീയ പുരസ്‌കാരവും ഇതിലൂടെ നേടിയെടുത്ത സുധ കൊങ്ങര, ഇപ്പോൾ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്ന തിരക്കിലാണ്. അക്ഷയ് കുമാറാണ് ഇതിലെ നായക വേഷം ചെയ്യുന്നത്. ഇത് കൂടാതെ രണ്ട് ചിത്രങ്ങൾ വേറെയും കമ്മിറ്റ് ചെയ്തിട്ടുണ്ട് ഈ വമ്പൻ സംവിധായിക. അതിലൊന്ന് സൂര്യ നായകനായി എത്തുന്ന ചിത്രവും, മറ്റൊന്ന് കെ ജി എഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിനു വേണ്ടി ചെയ്യാൻ പോകുന്ന ചിത്രവുമാണ്.
ഇപ്പോഴിതാ, ഈയടുത്തിടെ നടന്ന ഒരു പൊതുപരിപാടിയിൽ വെച്ച് ദളപതി വിജയ്‌യെ കുറിച്ച് സുധ കൊങ്ങര പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. താൻ ദളപതി വിജയ്‌യുടെ വലിയ ആരാധികയാണെന്നും, അദ്ദേഹത്തെ വെച്ച് ചിത്രം ചെയ്യാനും ആഗ്രഹമുണ്ടെന്നുമാണ് സുധ കൊങ്ങര പറയുന്നത്. വിജയ് നായകനായ ഒരു ചിത്രം ചെയ്യാനുള്ള അവസരം ലഭിച്ചാൽ, അതിൽ ഒരുപാടു നൃത്തവും മാസ്സ് ആക്ഷൻ സീനുകളും താൻ ഉൾപ്പെടുത്തുമെന്നും സുധ കൊങ്ങര പറയുന്നു. തമിഴിൽ ഏറ്റവും നന്നായി നൃത്തവും ആക്ഷനും ചെയ്യുന്ന നടന്മാരിലൊരാളാണ് ദളപതി വിജയ്. ഇപ്പോൾ വംശി സംവിധാനം ചെയ്യുന്ന വാരിസ് പൂർത്തിയാക്കുന്ന വിജയ് ഇനി ചെയ്യാൻ പോകുന്നത് ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രമാണ്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.