[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തനിക്കിഷ്ട്ടപെട്ട മൂന്നു മമ്മൂട്ടി ചിത്രങ്ങൾ വെളിപ്പെടുത്തി സൂരരയ് പോട്രൂ സംവിധായിക സുധ കൊങ്ങര..!

ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായികമാരിൽ ഒരാളാണ് സുധ കൊങ്ങര. സുധ ഒരുക്കിയ പുതിയ ചിത്രമായ സൂരരയ് പോട്രൂ വമ്പൻ പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണിപ്പോൾ. സൂര്യ നായകനായി എത്തിയ ഈ ചിത്രം ആമസോണ് പ്രൈം റിലീസ് ആയാണ് എത്തിയത്. സാധാരണ പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരുപോലെ പ്രശംസ ചൊരിയുന്ന ഈ ചിത്രം എയർ ഡെക്കാൺ ഫൗണ്ടർ ആയ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. മലയാളി നായികയായ അപർണ ബാലമുരളിയും ഉർവശിയുമാണ്‌ ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ ഇഷ്ടങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് സുധ കൊങ്ങര. മലയാളത്തിലെ തന്റെ ഇഷ്ട നടൻ ദുൽഖർ സൽമാൻ ആണെന്നാണ് സുധ പറയുന്നത്. അതുപോലെ മമ്മൂട്ടിയും മോഹൻലാലും മഹാ നടന്മാരാണ് അവരുടെയൊപ്പം ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സുധ പറയുന്നു.

അവരുടെ ഒട്ടുമിക്ക സിനിമകളും താൻ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞ സുധ കൊങ്ങര, മമ്മൂട്ടിയുടെ കൂടെവിടെ, യാത്ര, കാണാമറയത്ത് തുടങ്ങിയ ചിത്രങ്ങൾ തനിക്കു ഒരുപാട് ഇഷ്ടമായ ചിത്രങ്ങളാണ് എന്നും വെളിപ്പെടുത്തി. മോശമായ സിനിമയാണെങ്കിലും നൂറു ശതമാനം ആത്മാർഥതയോടെയാണ് ദുൽഖർ അഭിനയിക്കുന്നത് എന്നും അദ്ദേഹത്തിന്റെ ആ സമീപനമാണ് അദ്ദേഹത്തെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണമെന്നും സുധ പറയുന്നു. അതുപോലെ ഉർവശി എന്ന നടി യഥാർത്ഥത്തിൽ ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ് എന്നും ഈ സംവിധായിക പറഞ്ഞു. ഹാസ്യം കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന അഭിനേതാവിന് എല്ലാ കഥാപാത്രങ്ങളും അവതരിപ്പിക്കുവാൻ സാധിയ്ക്കുമെന്നും അതാണ് ഉർവശി എന്ന അഭിനേതാവിന്റെ മേന്മയെന്നും സുധ വിശദീകരിച്ചു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.