ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായികമാരിൽ ഒരാളാണ് സുധ കൊങ്ങര. സുധ ഒരുക്കിയ പുതിയ ചിത്രമായ സൂരരയ് പോട്രൂ വമ്പൻ പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണിപ്പോൾ. സൂര്യ നായകനായി എത്തിയ ഈ ചിത്രം ആമസോണ് പ്രൈം റിലീസ് ആയാണ് എത്തിയത്. സാധാരണ പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരുപോലെ പ്രശംസ ചൊരിയുന്ന ഈ ചിത്രം എയർ ഡെക്കാൺ ഫൗണ്ടർ ആയ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. മലയാളി നായികയായ അപർണ ബാലമുരളിയും ഉർവശിയുമാണ് ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ ഇഷ്ടങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് സുധ കൊങ്ങര. മലയാളത്തിലെ തന്റെ ഇഷ്ട നടൻ ദുൽഖർ സൽമാൻ ആണെന്നാണ് സുധ പറയുന്നത്. അതുപോലെ മമ്മൂട്ടിയും മോഹൻലാലും മഹാ നടന്മാരാണ് അവരുടെയൊപ്പം ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സുധ പറയുന്നു.
അവരുടെ ഒട്ടുമിക്ക സിനിമകളും താൻ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞ സുധ കൊങ്ങര, മമ്മൂട്ടിയുടെ കൂടെവിടെ, യാത്ര, കാണാമറയത്ത് തുടങ്ങിയ ചിത്രങ്ങൾ തനിക്കു ഒരുപാട് ഇഷ്ടമായ ചിത്രങ്ങളാണ് എന്നും വെളിപ്പെടുത്തി. മോശമായ സിനിമയാണെങ്കിലും നൂറു ശതമാനം ആത്മാർഥതയോടെയാണ് ദുൽഖർ അഭിനയിക്കുന്നത് എന്നും അദ്ദേഹത്തിന്റെ ആ സമീപനമാണ് അദ്ദേഹത്തെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണമെന്നും സുധ പറയുന്നു. അതുപോലെ ഉർവശി എന്ന നടി യഥാർത്ഥത്തിൽ ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ് എന്നും ഈ സംവിധായിക പറഞ്ഞു. ഹാസ്യം കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന അഭിനേതാവിന് എല്ലാ കഥാപാത്രങ്ങളും അവതരിപ്പിക്കുവാൻ സാധിയ്ക്കുമെന്നും അതാണ് ഉർവശി എന്ന അഭിനേതാവിന്റെ മേന്മയെന്നും സുധ വിശദീകരിച്ചു.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.