ഇന്നലെ പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയ വളരെ മികച്ച അഭിപ്രായം കരസ്ഥമാക്കി മുന്നേറുകയാണ്. ചിത്രത്തിൽ സൗബിനോടൊപ്പം സുപ്രധാന വേഷത്തിലെത്തുന്നത് നൈജീരിയാക്കാരനായ സാമുവൽ അബിയോള ആണ്. നൈജീരിയയിൽ നിന്നുമുള്ള സിനിമ അഭിനേതാവാണ് സാമുവൽ അബിയോള ചിത്രത്തിൽ വിദേശത്ത് നിന്ന് കാൽപന്ത് കളിക്കാരനായി വരുന്ന സുടു എന്നു വിളിക്കുന്ന സുഡാനിക്കായി സംവിധായകൻ സക്കറിയ നടത്തിയ അന്വേഷണം ചെന്നെത്തിയത് സാമൂവലിലേക്കാണ്.
ആഫ്രിക്കൻ ചിത്രങ്ങളിൽ അഭിനയിക്കുമ്പോഴും വളരെ ഇന്ത്യൻ സിനിമകളോട് സാമുവൽ താലപര്യം പുലർത്തിയിരുന്നു. ഷാരൂഖ് ഖാൻ, ഇർഫാൻ ഖാൻ തുടങ്ങിയവരുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ടെന്നും മലയാളത്തിലെ പ്രിയനടൻ ദുൽഖർ ആണെന്നും സാമുവൽ വെളിപ്പെടുത്തി. ദുൽഖർ സൽമാൻ ചിത്രമായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, കലി എന്നിവയുടെ ട്രെയിലറുകൾ വഴിയാണ് ദുൽഖർ നെ അറിഞ്ഞതും പിന്നീട് അദ്ദേഹത്തിന്റെ സിനിമകളോടും അദ്ദേഹത്തോടും ആരാധന തോന്നിയതും സാമുവൽ പറഞ്ഞു. ഹോളീവുഡ് നടനായ ഡി കാപ്രിയോ യുടെ കടുത്ത ആരാധകൻ കൂടിയാണ് സാമുവൽ. സൗബിൻ വളരെ കുസൃതികൾ നിറഞ്ഞ ഒരു വ്യക്തിയാണെന്നും ചിത്രത്തിലെ എല്ലാവരും എനിക്ക് നല്ല പിന്തുണ നൽകിയെന്നും സാമുവൽ പറയുകയുണ്ടായി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്..
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.