ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘സുഡാനി ഫ്രം നൈജീരിയ’. സൗബിൻ നായക വേഷത്തിൽ തകർത്തഭിനയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം കൈവരിച്ചിരുന്നു. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയ മുഹമ്മദ് തിരകഥാകൃത്തായി എത്തുന്ന ചിത്രമാണ് ‘കാക്ക 921’. മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത വളരെ വ്യത്യസ്തമായ ടൈറ്റിലാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. മലയാളത്തിൽ അധികമാരും ചർച്ച ചെയ്യാത്ത പ്രേമയമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും റിപ്പോർട്ടുകളുണ്ട്. ഉണ്ണി മുകുന്ദന്റെ കെ. എൽ 10 പത്തിന്റെ സംവിധായകൻ മുഹ്‌സിൻ പരാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുഹസിനും സക്കറിയയും ചേർന്നാണ്. ചിത്രത്തിന് കുറിച്ചു കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരിക്കുന്നത്.
മുഹ്സിൻ പരാരിയാണ് ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ഫേസ്ബുക്കിലൂടെ നടത്തിയത്. സുഡാനി ഫ്രം നൈജീരിയ സംവിധാനം ചെയ്ത സക്കറിയക്ക് പൂർണ പിന്തുണയുമായി മുഹ്‌സിനും ഉണ്ടായിരുന്നു. സുഡാനി സിനിമയുടെ സംഭാഷങ്ങൾ എഴുതുന്നതിൽ മുഹ്‌സിൻ പങ്കാളിയായിട്ടുണ്ട്. മുഹ്‌സിൻ സംവിധാനം ചെയ്ത കെ. എൽ 10പത്തും സക്കറിയ സംവിധാനം ചെയ്ത സുഡാനിയും ഫുട്‌ബോളിനെ പ്രമേയമാക്കി മലപ്പുറം പഞ്ചാത്തലത്തിലായിരുന്നു ചിത്രീകരിച്ചിരുന്നത്. മലപ്പുറം പഞ്ചാത്തലത്തിൽ തന്നെയാണോ അടുത്ത ചിത്രം എന്ന ആകാംഷയിലാണ് സിനിമ പ്രേമികൾ. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളായിരിക്കും നായക വേഷം കൈകാര്യം ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇ- ഫോർ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സി.വി സാരഥിയാണ് ‘കാക്ക921’ നിർമ്മിക്കുന്നത്. സൗബിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘അമ്പിളി’ എന്ന ചിത്രം നിർമ്മിക്കുന്നത് സാരഥി തന്നെയാണ്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.