ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ശ്രദ്ധേയനായി മാറുന്ന നിരവധി താരങ്ങളെ നാം കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു വ്യക്തി എന്ന് തന്നെ സാമുവൽ റോബിൻസണെ വിളിക്കാം. സാമുവൽ എന്ന പേരിനേക്കാൾ ഒരുപക്ഷെ സുഡാനി എന്നോ സുഡു എന്ന് പറഞ്ഞാലോ ആവും പ്രേക്ഷകർക്ക് കൂടുതൽ പരിചയം ഉണ്ടാവുക. ഈ വർഷം പുറത്തിറങ്ങി വൻ വിജയവും പ്രേക്ഷക സ്വീകാര്യതയും ലഭിച്ച ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ ചിത്രത്തിലെ സുഡാനിയായിട്ടായിരുന്നു സാമുവലിന്റെ മലയാളത്തിലേക്കുള്ള വരവ്. നൈജീരിയൻ സ്വദേശിയായ സാമുവലിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിനെ ശ്രദ്ധേയമാക്കി മാറ്റിയതും.
എന്നാൽ ചിത്രത്തിന്റെ വിജയത്തിന് ശേഷം പ്രതിഫലത്തിന്റെ പേരിലുള്ള തർക്കകങ്ങളും മറ്റും വലിയ വിവാദമായി തീർന്നിരുന്നു. പക്ഷെ സംവിധായകനായ സക്കറിയയും നിർമ്മാതാക്കളും ഇടപെട്ട് പ്രശനം രമ്യമായി പരിഹരിക്കുകയായിരുന്നു. തിരികെ നാട്ടിലേക്ക് മടങ്ങിയ സാമുവൽ കേരളത്തിന്റെ ഓർമ്മകൾ പങ്കുവച്ചിരുന്നു. മലയാള സിനിമയിലേക്ക് തിരികെ എത്തുവാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്ത് തന്നെയായാലും ആ ആഗ്രഹത്തിന് വിരാമമിട്ടുള്ള പുതിയ വാർത്തകളാണ് പുറത്ത് വരുന്നത്.
പക്ഷെ മലയാളികൾ കാത്തിരുന്ന തിരിച്ചു വരവിനും ഇത്തവണ ഏറെ പ്രത്യകതയുണ്ട്. വളരെ വ്യത്യസ്തമായ വേഷത്തിലായിരിക്കും സാമുവൽ ഇത്തവണ എത്തുക. കാഞ്ചനമാല കേബിൾ ടിവി എന്ന തെലുങ്ക് ചിത്രം ഒരുക്കിയ പാർത്ഥസാരഥി ഒരുക്കുന്ന പുത്തൻ ക്യാംപസ് ചിത്രം പാർപ്പിളിലാണ് ഏറെ വ്യത്യസ്തമായ വേഷത്തിൽ എത്തുക. ചിത്രത്തിലെ വില്ലൻ കഥാപാത്രമായാണ് സാമുവലിന്റെ ഇത്തവണത്തെ വരവ്. ചിത്രത്തിൽ വിഷ്ണു വിനയൻ, വിഷ്ണു ഗോവിന്ദ്, മറീന മൈക്കിൾ തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.