മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം വരുന്ന ഡിസംബർ രണ്ടിന് ലോകം മുഴുവൻ എത്തുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ, അഞ്ചു ഭാഷകളിൽ ആയി മലയാളത്തിലെ ഏറ്റവും വലിയ റിലീസുമാണ് നേടുന്നത്. പ്രിയദർശൻ സംവിധാനം ചെയ്തു ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ അവതരിപ്പിച്ച മരക്കാർ എന്ന കഥാപാത്രത്തിന്റെ യൗവ്വനകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മരക്കാർ എന്ന ചിത്രത്തിന്റെ ചെന്നൈയിലെ പ്രിവ്യൂ കണ്ട, പ്രണവിന്റെ അമ്മയും മോഹൻലാലിൻറെ ഭാര്യയുമായ സുചിത്ര മോഹൻലാൽ പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്. ഗൃഹലക്ഷ്മി മാഗസിന്റെ പുതിയ ലക്കത്തിൽ ആണ് മകനെ കുറിച്ച് ഈ അമ്മ കുറിച്ച വാക്കുകൾ വന്നിരിക്കുന്നത്. മരക്കാർ എന്ന ചിത്രത്തിൽ പ്രണവ് നന്നായി അഭിനയിച്ചിട്ടുണ്ട് എന്നും, ചിലപ്പോൾ മരക്കാർ അവനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുമായിരിക്കും എന്നുമാണ് ഈ അമ്മ പ്രതീക്ഷിക്കുന്നത്.
മകന്റെ മികച്ച പ്രകടനം തന്റെ കണ്ണ് നിറച്ചു എന്നും ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും ഒരു സിനിമാസ്വാദക എന്ന നിലയിലും തന്റെ കണ്ണുകൾ നനയിച്ചു മരക്കാർ എന്നും സുചിത്ര വെളിപ്പെടുത്തി. മുഴുവൻ സമയവും സിനിമയിൽ അഭിനയിച്ചു ജീവിക്കാൻ സാധ്യമല്ല എന്ന് അപ്പു എന്ന പ്രണവ് തങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നും, തന്റെ യാത്രകളും വായനയും എല്ലാം നിലനിർത്തിക്കൊണ്ട് മാത്രമേ അഭിനയം അവനൊരു കരിയറാക്കി എടുക്കു എന്നും സുചിത്ര മോഹൻലാൽ പറഞ്ഞു. ഏറ്റവും ലളിതമായി, ആരാലും അറിയപ്പെടാതെ ജീവിക്കാൻ ആണ് അപ്പു എന്നും ആഗ്രഹിച്ചത് എന്നും പ്രശസ്തനാവുന്നതിനേക്കാൾ അജ്ഞാതനാകുന്നതാണ് അപ്പുവിന് കൂടുതൽ ഇഷ്ടമെന്നും സുചിത്ര വെളിപ്പെടുത്തുന്നു. സിനിമ മാത്രമാണ് നിന്റെ വഴി എന്ന് തങ്ങൾ അവനോടു പറഞ്ഞിട്ടില്ല എന്നും സുചിത്ര കുറിക്കുന്നു. മരക്കാരിലെ, അപ്പു അഭിനയിച്ച ഒരു രംഗം കണ്ടപ്പോൾ അപ്പുവിന് തന്നെ എത്രമാത്രം ഇഷ്ടമാണെന്നു കൂടി തനിക്കു ബോധ്യമായി എന്നും പറഞ്ഞാണ് സുചിത്ര തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.