തല്ലുമാലയിലെ വൈറലായ 360 ഡിഗ്രി ആഗ്ലിള്‍ തിയേറ്റര്‍ സംഘട്ടനം പോലെയൊരു സംഘട്ടന രംഗം അജിത്ത് നായകനാകുന്ന തുണിവിലും ഒരുക്കിയിട്ടുണ്ടെന്ന് സുപ്രീം സുന്ദര്‍. സംഘട്ടന രംഗങ്ങള്‍ക്കൊണ്ട് മലയാളത്തില്‍ ശ്രദ്ധനേടിയ ചിത്രമായിരുന്നു ടോവിനോ തോമസ് തകര്‍ത്തഭിനയിച്ച തല്ലുമാല. വെറുതെ നിന്നാലും തല്ലുണ്ടാക്കാന്‍ തോന്നുന്നുവെന്നായിരുന്നു സിനിമ കണ്ടിറങ്ങിയവരുടെ പ്രതികരണം. അത്ര മികച്ചതായിരുന്നു ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍. ദേശീയ പുരസ്കാര ജേതാവായ സുപ്രീം സുന്ദറായിരുന്നു ത്രസിപ്പിക്കുന്ന ആ സംഘട്ടന രംഗങ്ങള്‍ക്ക് പിന്നില്‍.
ഇപ്പോഴിതാ അത്തരത്തിലൊരു സംഘട്ടന രംഗം തുണിവിലും ഒരിക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുപ്രീം സുന്ദര്‍. നടന്‍ അജിത്തിന്‍റെ ശാരീരിക ക്ഷമത കൂടി നോക്കി ദൈഘ്യം അധികം നീണ്ടു പോകാതെ നോക്കണമെന്ന് സംവിധായകന്‍ എച്ച് വിനോദ് പറഞ്ഞിരുന്നു. അതുകൊണ്ട് 32 സെക്കന്‍റ് നീളമുള്ള ഒരു രംഗമാണ് പ്ലാന്‍ ചെയ്തത്. ആദ്യത്തെ ഒരു മൂന്ന് ടേക്ക് പോയി പ്രാക്ടീസ് പോലെ. പക്ഷേ ടേക്ക് നീണ്ടു പോയപ്പോള്‍ മാറ്റാമെന്ന് സംവിധായന്‍ പറഞ്ഞു. എന്നാല്‍ അജിത്ത് എന്തിനും തയ്യാറായിരുന്നുവെന്നും ഇന്‍ഡ്യഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ സുന്ദര്‍ പറഞ്ഞു.
ആദ്യമായി അജിത്തിനെ കാണുമ്പോള്‍ ഫൈറ്റിനെ കുറിച്ച് സംസാരിക്കണമെന്നൊക്കെ വിചാരിച്ചിരുന്നു എന്നാല്‍ അതൊന്നും നടന്നില്ല. അടുത്ത ദിവസം അദ്ദേഹത്തെ കണ്ടപ്പോള്‍ ഒരു പുതുമുഖത്തോട് പറഞ്ഞു കൊടുക്കുന്നത് പോലെ പറഞ്ഞ തരണമെന്ന് തന്നോട് പറഞ്ഞു. എന്നെക്കൊണ്ട് കഴിയുന്നത്ര ശ്രമിക്കാമെന്നും പറ്റുന്നില്ലെന്ന് തോന്നിയാല്‍ നിര്‍ത്താന്‍ നിങ്ങള്‍ തന്നെ പറയണമെന്നും അജിത്ത് നിര്‍ദേശിച്ചതായും സുന്ദര്‍ പറഞ്ഞു.
തമിഴില്‍ സൂര്യയെ നായകനാക്കി ചിരുതൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രന്‍റെ സംഘട്ടനം ഒരുക്കുന്നതും സുപ്രീം സുന്ദറാണ്. മലയാളത്തില്‍ മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറാണ് സുന്ദറിന്‍റെ വരാനിരിക്കുന്ന ചിത്രം.
മലയാളത്തില്‍ ട്രാന്‍സ്, തല്ലുമാല, ഭീഷ്മപര്‍വം എന്നീ ചിത്രങ്ങളില്‍ ഉപയോഗിച്ച റോബോ ക്യാമറ തുണിവിലും ഉപയോഗിക്കുന്നുണ്ട്. ഇതിന്‍റെ ടൈമിങ് മനസിലാക്കാന്‍ വളരെ ബുദ്ധമുട്ടാണ് എന്നാല്‍ ഫൈറ്റേഴസ് ചെയ്യുന്നതെന്താണെന്ന് മനസിലാക്കാന്‍ രണ്ട് മണിക്കൂര്‍ നേരം അജിത്ത് നോക്കി പഠിച്ചുവെന്നും സുന്ദര്‍ പറഞ്ഞു. സൂപ്രീം സുന്ദര്‍ തമിഴ് നടന്‍ അജിത്തിനൊപ്പം ചെയ്യുന്ന ആദ്യത്തെ പടമാണ് തുണിവ്.
അജിത്ത്- എച്ച് വിനോദ് ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണ് തുണിവ്. ചിത്രത്തില്‍ നടി മഞ്ജു വാര്യരും ഒരു ആക്ഷന്‍ വേഷത്തില്‍ വരുന്നുണ്ടെന്ന് നേരത്തെ സംവിധായന്‍ അറിയിച്ചിരുന്നു. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന സിനിമ 2023 പൊങ്കല്‍ റിലീസായിട്ടാണ് തിയേറ്ററുകളിലെത്തുക. നേര്‍കൊണ്ട പാര്‍വെ, വലിമൈ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം എച്ച് വിനോദ് അജിത്ത് ഒന്നിക്കുന്ന ചിത്രമാണ തുണിവ്.
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഉണ്ണി മുകുന്ദൻ നായകനായി എത്തിയ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
മലയാളത്തിൻ്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് ഇപ്പൊൾ തൻ്റെ വിലായത്ത് ബുദ്ധ എന്ന ചിത്രം തീർക്കുന്ന തിരക്കിലാണ്. ഇതിന് ശേഷം രാജമൗലി…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി (എക്സ്ട്രാ ഡീസന്റ്) സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തന്റെ ലുക്കിനെ…
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ…
This website uses cookies.