കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. പ്രഖ്യാപനം മുതൽ അത്യന്തം വിസമയം തീർത്ത ഒടിയനായി പ്രേക്ഷകർ ഏവരും കാത്തിരിക്കുകയാണ്. ഏതാണ്ട് നാല്പത് കോടിയോളം മുടക്കിയാണ് ചിത്രം ഒരുക്കുന്നത്. വി. എ ശ്രീകുമാർ മേനോനാണ് ചിത്രത്തിന്റെ സംവിധാനം. പേരിലെ നിഗൂഢത പോലെ തന്നെയാണ് ചിത്രത്തിനായി മോഹൻലാൽ ചെയ്ത രൂപമാറ്റവും. ചിത്രത്തിനായി വളരെ വലിയ മേക്കോവർ നടത്തിയ മോഹൻലാൽ തന്റെ ശരീര ഭാരം കുറച്ച് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഏതാണ്ട് 125 ഓളം നീണ്ട ഷൂട്ടിംഗ് ആയിരുന്നു ചിത്രത്തിന്റേതായി നടന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വിവരങ്ങൾ പുറത്ത് വരും തോറും ആരാധകരും ആവേശത്തിലായിരുന്നു എന്ത് തന്നെയായാലും ആ ആവേശം ഇരട്ടിപ്പിച്ചുകൊണ്ട് തന്നെയാണ് പുതിയ വാർത്തയും വരുന്നത്. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന പീറ്റർ ഹെയിനാണ് ചിത്രത്തെ പറ്റി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ചിത്രം തന്റെ കരിയറിലെ ഏറ്റവും മികച്ച വർക്കാണെന്നാണ് അദ്ദേഹം പറയുന്നത്. മോഹൻലാലിന്റെ അസാമാന്യ പ്രകടനവും ഒടിയനിലേതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ആക്ഷൻ കൊറിയോഗ്രാഫറുടെ വാക്കുകൾ തന്നെ എത്തുമ്പോൾ പ്രേക്ഷകർക്ക് ആവേശം ഇരട്ടിയാകുമെന്ന് ഉറപ്പാണ്. ശിവാജി, അന്ന്യൻ, ബാഹുബലി തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റുകൾക്ക് ആക്ഷൻ ഒരുക്കിയ പീറ്റർ ഹെയിൻ തന്റെ ഏറ്റവും മികച്ച വർക്ക് ചിത്രത്തിലെത്താണ് എന്ന് പറയുമ്പോൾ ഒന്നുറപ്പിക്കാം ചിത്രം ഇന്നേവരെ കാണാത്ത അനുഭവം പ്രേക്ഷകർക്ക് നൽകും. തീയറ്ററുകളിലേക്ക് എത്തുന്ന പ്രേക്ഷകർക്ക് ആക്ഷനിൽ പുത്തൻ അനുഭവവും കിട്ടുമെന്ന് ഉറപ്പാണ്. ചിത്രത്തിന്റെ vfx വർക്കുകൾക്കായി റെക്കോർഡ് തുകയാണ് ചിലവഴിക്കുന്നത് എന്നാണ് സൂചന. മുൻപ് പീറ്റർ ഹെയിനും മോഹൻലാലും ഒന്നിച്ച പുലിമുരുഗൻ വമ്പൻ ഹിറ്റായി മാറുകയും ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
This website uses cookies.