ഈ അടുത്തകാലത്തായി ശക്തിയേറിയ സ്ത്രീ കഥാപാത്രങ്ങളുമായി എത്തുന്ന ചിത്രങ്ങൾ വീണ്ടും മലയാള സിനിമയിൽ സജീവമായി വരുന്നുണ്ട്. മഞ്ജു വാര്യർ നായികയായ കെയർ ഓഫ് സൈറാബാനു, ഉദാഹരണം സുജാത, പാർവതിയുടെ ടേക്ക് ഓഫ്, സുരഭി ലക്ഷ്മി അഭിനയിച്ച മിന്നാമിനുങ്ങ്, അനു സിതാര നായികാ വേഷത്തിൽ എത്തിയ രാമന്റെ ഏദൻ തോട്ടം എന്നിവ അതിനുദാഹരണം ആണ്. ഇപ്പോഴിതാ മറ്റൊരു നായികാ പ്രാധാന്യം ഉള്ള ചിത്രം കൂടി മലയാളത്തിൽ എത്തുകയാണ്. എം എ നിഷാദ് ഒരുക്കിയ കിണർ എന്ന ചിത്രം ആണത്. ഈയാഴ്ച പ്രദർശനത്തിന് എത്തുന്ന കിണർ എന്ന ചിത്രത്തിൽ ജയപ്രദ ആണ് നായികാ വേഷത്തിൽ എത്തുന്നത്. ഇന്ദിര എന്ന ശക്തമായ കഥാപാത്രത്തെയാണ് ജയപ്രദ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജലക്ഷാമത്തെ കുറിച്ച് പറയുന്ന ഈ ചിത്രത്തിൽ ജയപ്രദയെ കൂടാതെ രേവതി, പാർവതി നമ്പ്യാർ, സീമ, അർച്ചന എന്നിവരും നിർണ്ണായക വേഷങ്ങളിൽ എത്തുന്നു.
ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രീയേഷന്സിന്റെ ബാനറിൽ സജീവ് പി കെ , ആനി സജീവ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മേൽ പറഞ്ഞ നടിമാർക്ക് പുറമെ പ്രശസ്ത താരങ്ങളായ പശുപതി , രഞ്ജി പണിക്കർ, ഇന്ദ്രൻസ്, പാർത്ഥിപൻ, സോഹൻ സീനുലാൽ, സുനിൽ സുഗത, സുധീർ കരമന, ഭഗത് മാനുവൽ , ജോയ് മാത്യു, അനിൽ നെടുമങ്ങാട്, നാസ്സർ, പി ബാലചന്ദ്രൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. സംവിധായകൻ തന്നെ കഥ എഴുതിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് അൻവർ അബ്ദുല്ല, അജു നാരായണൻ എന്നിവർ ചേർന്നാണ്. എം ജയചന്ദ്രൻ ഗാനങ്ങളും, ബിജിപാൽ പശ്ചാത്തല സംഗീതവും ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് നൗഷാദ് ഷെരീഫ് ആണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്‌ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.