പ്രഖ്യാപനം മുതൽ ഏറെ നാളായി കുട്ടികളും മുതിർന്നവരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പ്രൊഫസർ ഡിങ്കൻ. ജനപ്രിയ നായകൻ വീണ്ടും കുട്ടികളെയും കുടുംബങ്ങളെയും പൊട്ടിച്ചിരിപ്പിക്കാൻ എത്തുന്ന ചിത്രത്തിന്റെ സംവിധാനം കെ. രാമചന്ദ്ര ബാബുവാണ്. നാൽപ്പത്തിയഞ്ച് വർഷത്തോളമായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന രാമചന്ദ്ര ബാബു 125 ഓളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച വ്യക്തിയാണ്. ഫാന്റസിക്ക് പ്രാധാന്യം നല്കിയൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് റാഫിയാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകർക്ക് ത്രീ – ഡി വിസ്മയം തീർക്കും. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി സംബന്ധിച്ച വാർത്തകൾ പങ്കുവെക്കുകയാണ് സംവിധായകനായ രാമചന്ദ്ര ബാബു.
ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്ന തെറ്റായ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് രാമചന്ദ്ര ബാബുവിന്റെ ഈ വാക്കുകൾ. കൂടാതെ ചിത്രത്തിന്റെ തിരക്കഥയിലും അടിമുടി മാറ്റം വരുത്തിക്കഴിഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററുകളും സ്റ്റില്ലുകളും എല്ലാം തന്നെ മുൻപ് പുറത്ത് വന്നിരുന്നു. ഏറെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ദിലീപ് അന്ന് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽ നമിത പ്രമോദാണ് ദിലീപിന്റെ നായികയായി എത്തുക. കമ്മാരസംഭവത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് പ്രൊഫസർ ഡിങ്കൻ. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുക. രാജേഷ് മങ്കലക്കൽ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കും. ഈ വർഷം അവസാനത്തോടെ ചിത്രം തീയേറ്ററുകളിൽ എത്തും.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.