സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മാന്‍ഹോൾ എന്ന ചിത്രത്തിന് ശേഷം പ്രശസത സംവിധായിക വിധു വിന്‍സന്റ് ഒരുക്കിയ സ്റ്റാൻഡ് അപ്പ് എന്ന സിനിമ പ്രദർശനത്തിന് തയ്യാറായി കഴിഞ്ഞു. മൂന്ന് ദിവസം മുൻപ് ആണ് ഈ ചിത്രത്തിന്റെ ട്രൈലെർ ലോഞ്ച് നടന്നത്. രജിഷാ വിജയനും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത രചയിതാവും സംവിധായകനുമായ ബി ഉണ്ണികൃഷ്ണനും നിർമ്മാതാവും വിതരണക്കാരനുമായ ആന്റോ ജോസഫും ചേർന്നാണ്. മെഗാ സ്റ്റാർ മമ്മൂട്ടി ആയിരുന്നു ഈ ചിത്രത്തിന്റെ ട്രൈലെർ ലോഞ്ച് ചടങ്ങിലെ മുഖ്യാതിഥി ആയെത്തിയത്. വിധു ഈ ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപെട്ടു എത്തിയ സമയത്തു, ഈ ചിത്രം നമ്മുക്ക് ഒരുമിച്ചു നിർമ്മിച്ചാലോ എന്ന് താൻ ആന്റോ ജോസഫിനോട് ചോദിച്ചപ്പോൾ കഥ പോലും കേൾക്കാതെ അടുത്ത നിമിഷം തന്നെ ആന്റോ ജോസഫ് സമ്മതം മൂളുകയായിരുന്നു എന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ശേഷം സംസാരിച്ച ആന്റോ ജോസഫ് അത് ശെരി വെച്ച് കൊണ്ട് തന്നെയാണ് സദസ്സിനെ അഭിമുഖീകരിച്ചത്. ഈ ചിത്രത്തിൽ ഒരു വലിയ നായകൻ ഇല്ല എന്നും, അതുകൊണ്ട് തീയേറ്ററുകളിൽ ഈ ചിത്രം എത്രമാത്രം വലിയ വിജയം ആവും എന്ന കാര്യത്തിൽ തനിക്കു ഉറപ്പൊന്നും തരാൻ പറ്റില്ല എന്ന് വിധു വിൻസെന്റ് പറഞ്ഞിരുന്നു എന്നും ആന്റോ ജോസഫ് പറയുന്നു. താൻ തന്റെ സിനിമാ ജീവിതത്തിൽ ഗുരുക്കന്മാരായി കാണുന്ന രണ്ടു പേർ മമ്മൂട്ടിയും രഞ്ജി പണിക്കരും ആണെന്നും ഒരിക്കൽ മമ്മൂട്ടി തന്നോട് പറഞ്ഞ വാക്കുകൾ ആണ് ഈ സിനിമയുമായി മുന്നോട്ടു പോകാൻ തനിക്കു പ്രചോദനം ആയതെന്നും ആന്റോ പറഞ്ഞു.
സിനിമയിലെ യഥാർത്ഥ നായകൻ അതിന്റെ കഥ ആണെന്നും, അല്ലാതെ താനോ മോഹൻലാലോ അല്ല യഥാർത്ഥ ഹീറോ എന്നും ആണ് മമ്മൂട്ടി പറഞ്ഞത് എന്ന് ആന്റോ ജോസഫ് വെളിപ്പെടുത്തി. അത്കൊണ്ടാണ് സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം ഉള്ള ടേക്ക് ഓഫ് പോലെ ഉള്ള ചിത്രങ്ങൾ താൻ നിർമ്മിച്ചത് എന്നും ആന്റോ ജോസഫ് പറയുന്നു. ഇനിയും തങ്ങളുടെ പ്രൊഡക്ഷൻ ഹൗസിന്റെ വാതിൽ വിധുവിനു വേണ്ടി തുറന്നിട്ടിരിക്കുകയാണ് എന്നും ആന്റോ ട്രൈലെർ ലോഞ്ച് വേളയിൽ പറഞ്ഞു.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.