ലോകേഷ് കനകരാജ് ഒരുക്കിയ കൈദി എന്ന കാർത്തി ചിത്രം വമ്പൻ ബോക്സ് ഓഫിസ് വിജയം നേടി മുന്നേറുകയാണ് ഇപ്പോൾ. ഈ ചിത്രം അതോടൊപ്പം തന്നെ വലിയ നിരൂപക പ്രശംസയും നേടിയെടുക്കുന്നുണ്ട്. കാർത്തിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ കൈദിയിൽ അദ്ദേഹത്തിന്റെ പ്രകടനവും അതിഗംഭീരം ആണ്. കാർത്തിയുടെ പ്രകടനത്തിനൊപ്പം തന്നെ കൈദിയിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രകടനം നടത്തിയത് നരെയ്ൻ അവതരിപ്പിച്ച പോലീസ് ഓഫീസർ കഥാപാത്രവും അതുപോലെ അൻപ് എന്ന വില്ലൻ വേഷം അവതരിപ്പിച്ച അർജുൻ ദാസ് എന്ന പുതുമുഖത്തിന്റെ പ്രകടനവുമാണ്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അർജുൻ സ്റ്റാർ ആയി മാറി എന്ന് പറയാം.
എന്നാൽ അർജുന് ഈ ചിത്രം ലഭിക്കാൻ കാരണം അർജുന്റെ ശബ്ദം ആണ്. ഗംഭീരമായ ശബ്ദമാണ് അർജുന്റെതു. ചിത്രം കണ്ട എല്ലാവർക്കും അത് ഇതിനോടകം മനസ്സിലായി കാണും. എന്നാൽ സംവിധായകൻ ലോകേഷ് കനകരാജ് അത് മനസ്സിലാക്കിയത് ഗൗതം മേനോൻ ഒരുക്കിയ ധ്രുവനക്ഷത്രം എന്ന വിക്രം സിനിമയുടെ ടീസറിലൂടെ ആണ്. ആ ടീസറിൽ വില്ലന് ശബ്ദം നൽകിയിരിക്കുന്നത് അർജുൻ ദാസ് ആണ്. ആ ശബ്ദം ആരുടേതാണ് എന്ന ലോകേഷിന്റെ അന്വേഷണം ആണ് അർജുൻ ദാസിൽ എത്തിയതും അതേ തുടർന്ന് കൈദിയിലെ പ്രധാന വില്ലൻ ആയി അർജുനെ തിരഞ്ഞെടുത്തതും. ധ്രുവനക്ഷത്രത്തിന്റെ രണ്ടു ടീസറിനും വില്ലന് ശബ്ദം നൽകിയിരിക്കുന്നത് അർജുൻ ആണ്.
ഇപ്പോൾ ഒട്ടേറെ ചിത്രങ്ങൾ ചെയ്യാനുള്ള ഓഫ്ഫർ ആണ് അർജുന് ലഭിക്കുന്നത്. ഇതിനൊക്കെ ആദ്യം നന്ദി പറയുന്നത് ഗൗതം മേനോൻ സാറിന് ആണെന്ന് പറയുന്നു അർജുൻ. കാരണം അദ്ദേഹം ഉപയോഗിച്ച തന്റെ ശബ്ദമാണ് ഇന്ന് തന്റെ കരിയർ കെട്ടിപ്പടുക്കാൻ തന്നെ സഹായിക്കുന്നത് എന്ന് അർജുന് അറിയാം. ഏതായാലും കൈദിയിലെ ഈ വില്ലൻ ഇപ്പോൾ പ്രേക്ഷകരുടെ മുന്നിൽ ഹീറോ ആണ്. അർജുന്റെ ഗംഭീരമായ ശബ്ദം കേൾക്കുമ്പോഴേ പ്രേക്ഷകർ കയ്യടിക്കുകയാണ്. ശബ്ദം കൊണ്ട് മാത്രമല്ല തന്റെ അഭിനയ പ്രാവീണ്യവും തെളിയിച്ചാണ് കൈദിയിൽ അർജുൻ കയ്യടി നേടുന്നത് എന്നതും ഇതിനോട് കൂട്ടിച്ചേർക്കാം. ഭാവിയിൽ ഒരുപാട് സിനിമകളിലൂടെ ഈ നടന്റെ വ്യത്യസ്ത റോളുകൾ കാണാൻ നമ്മുക്ക് സാധിക്കും എന്ന് പ്രതീക്ഷിക്കാം.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.