എം പദ്മകുമാർ സംവിധാനം ചെയ്തു മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം വമ്പൻ റിലീസിനായി തയ്യാറെടുക്കുകയാണ്. ശങ്കർ രാമകൃഷ്ണൻ അവലംബിത തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. അമ്പതു കോടി രൂപയ്ക്കു മുകളിൽ ആണ് ഈ ചിത്രത്തിന്റെ നിർമ്മാണ ചെലവ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ എന്നിവർ ചാവേറുകളായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ മണികണ്ഠൻ ആചാരി, സുദേവ് നായർ തുടങ്ങിയ നടന്മാരും ഉണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പെൺപോരാളികളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുകയാണ്.
ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടി പ്രാചി ടെഹ്‌ലൻ, മലയാള താരങ്ങളായ അനു സിതാര, കനിഹ, ഇനിയ തുടങ്ങിയവർ ആണ്. ഇവരുടെ സ്റ്റില്ലുകൾ നേരത്തെ തന്നെ പുറത്തു വന്നിട്ടുണ്ട് എങ്കിലും ഇപ്പോൾ റിലീസ് ആയ ഇവരുടെ പുത്തൻ സ്റ്റില്ലുകൾക്കും ആരാധകർ ഏറെയാണ്. ചാവേറുകളുടെ ശ്കതിയായി നിൽക്കുന്ന ഈ പെൺപോരാളികളുടെ കഥ കൂടിയാണ് മാമാങ്കം പറയുന്നത്. വളരെ വൈകാരികമായ നിമിഷങ്ങൾ ഈ ചിത്രത്തിലൂടെ മുന്നോട്ടു വെക്കുന്നതും ഇവരുടെ കഥാപാത്രങ്ങളിലൂടെ ആണ്. ഇതിന്റെ ട്രെയ്‌ലറിലും ആ സൂചന കൃത്യമായി അണിയറ പ്രവർത്തകർ നൽകുന്നുണ്ട്.
ഒരു ഇമോഷണൽ ത്രില്ലർ ആണ് മാമാങ്കം എന്നാണ് സംവിധായകൻ എം പദ്മകുമാർ പറയുന്നത്. എന്നാൽ അതിനൊപ്പം തന്നെ ആക്ഷൻ രംഗങ്ങളും യുദ്ധ രംഗങ്ങളും ഈ ചിത്രത്തിൽ ഉണ്ടാകും എന്നും അദ്ദേഹം പറയുന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഈ ചിത്രത്തിലെ മൂക്കുത്തി സോങിലും പ്രാചി ടെഹ്‌ലൻ, ഇനിയ തുടങ്ങിയവരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവംബർ 21 നു വിവിധ ഭാഷകളിൽ ആയി ഈ ചിത്രം റിലീസ് ചെയ്യും. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും മാമാങ്കത്തിന് ലഭിക്കുക. മൂന്നു ദിവസം മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തിട്ടുണ്ട്. ശാം കൗശൽ സംഘട്ടനം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് രാജ മുഹമ്മദും ഇതിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതു മനോജ് പിള്ളയും ആണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.