ഏതാനും ആഴ്ചകൾക്കു മുൻപാണ് പ്രശസ്ത തെന്നിന്ത്യൻ നായിക കാജൽ അഗർവാൾ വിവാഹിതയായത്. ഇന്റീരിയർ ഡിസൈനറും ബിസിനസുകാരനുമായ ഗൗതം കിച്ചുലുവാണ് കാജൽ അഗർവാളിന്റെ ഭർത്താവു. ഇരുവരുടേയും വിവാഹ ചടങ്ങിലെ ചിത്രങ്ങൾ ആ സമയത്തു തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഹണിമൂൺ ആഘോഷിക്കുന്ന ഇരുവരുടെയും പുതിയ ചിത്രങ്ങളാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. മാലി ദ്വീപിലാണ് ഹണിമൂൺ ആഘോഷിക്കാൻ കാജലും ഗൗതമും പോയിരിക്കുന്നത്. മാലി ദ്വീപിൽ നിന്നുള്ള ഇരുവരുടെയും മനോഹരമായ ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയാണ്. ഹണി മൂൺ കഴിഞ്ഞു തിരിച്ചെത്തിയതിനു ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന ഹേ സിനാമിക ഉൾപ്പെടെയുള്ള തമിഴ് ചിത്രങ്ങൾ കാജൽ അഗർവാൾ പൂർത്തിയാക്കുമെന്നാണ് സൂചന. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഈ നടിയുടെ ഒന്നിലധികം ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.
ആറോളം ചിത്രങ്ങളാണ് കാജൽ അഗർവാൾ നായികയായി ഇനി റിലീസിനെത്താനുള്ളത് എന്നാണ് സൂചന. 2004 ഇൽ ക്യൂ ഹോ ഗയ നാ എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടി തമിഴ്- തെലുങ്ക് സിനിമകളിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായി വമ്പൻ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. വിജയ്, സൂര്യ, അല്ലു അർജുൻ, റാം ചരൺ, മഹേഷ് ബാബു, ജൂനിയർ എൻ ടി ആർ, ചിരഞ്ജീവി, അജിത് എന്നീ സൂപ്പർ താരങ്ങളുടെ നായികാ വേഷം ചെയ്തിട്ടുള്ള കാജൽ അഗർവാൾ ഹിന്ദിയിൽ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ തുടങ്ങിയവരുടെ ഒപ്പമാണ് തിളങ്ങിയത്. സിനിമകൾ കൂടാതെ വെങ്കട് പ്രഭു ഒരുക്കുന്ന ഒരു തമിഴ് വെബ് സീരിസിലും കാജൽ അഗർവാൾ നായികയായി എത്തും.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.