പ്രശസ്ത നടൻ സൗബിൻ ഷാഹിറിനെ നായകനാക്കി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവ് ഷാഹി കബീർ സംവിധാനം ചെയ്ത ചിത്രമാണ് ഇലവീഴാപൂഞ്ചിറ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായ കഥ പറയുന്ന ഈ ചിത്രം കിടിലൻ ത്രില്ലറാണെന്ന അഭിപ്രായമാണ് പ്രേക്ഷകരും നിരൂപകരും പങ്കു വെക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രം ഷൂട്ട് ചെയ്ത സമയത്തെ അനുഭവങ്ങൾ പങ്കു വെക്കുകയാണ് ഇതിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫറായ നിദാദ്. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമാണ് ഈ ചിത്രം ഷൂട്ട് ചെയ്ത ‘ഇലവീഴാപൂഞ്ചിറ’. കാലാവസ്ഥയുടെ കാര്യത്തിൽ മറ്റിടങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഇവിടെ, എപ്പോൾ വേണമെങ്കിലും ഇടിമിന്നൽ ഉണ്ടായേക്കാമെന്നു മാത്രമല്ല, മിന്നൽ ഏൽക്കാനുള്ള സാധ്യതയും കൂടുതലാണ്. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ കഴിയുന്ന ഇവിടെ നിന്നാണ്, കോട്ടയം ജില്ലയിലെ എല്ലാ വയർലെസ് കമ്മ്യൂണിക്കേഷനും നടത്തുന്നത് . ഒരു വിനോദസഞ്ചാര മേഖല കൂടിയായ ഈ സ്ഥലത്തിന്റെ പശ്‌ചാത്തലത്തിലാണ് പോലീസ് ഉദ്യോഗസ്ഥരായ നിധീഷ്, ഷാജി മാറാട് എന്നിവർ ഈ ചിത്രം രചിച്ചത്.
ഇവിടുത്തെ ഷൂട്ടിംങ് പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു എന്ന് നിദാദ് പറയുന്നു. ക്ലൈമറ്റ് കണ്ടിന്യൂറ്റി കിട്ടാത്തതായിരുന്നു പ്രധാന പ്രശ്നമെന്നും ക്ലൈമറ്റ് കണ്ടിന്യൂറ്റിക്ക് വേണ്ടി കാലാവസ്ഥ മാറുന്നതുവരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിക്ക ദിവസങ്ങളിലും ഇവിടെ മഴയും മഞ്ഞുമായിരിക്കുമെന്നു പറഞ്ഞ നിദാദ്, കാലാവസ്ഥ അനുകൂലമായാൽ മാത്രമെ ഷൂട്ടിംങ് തുടങ്ങാൻ കഴിയുമായിരുനുള്ളു എന്നും വിശദീകരിക്കുന്നു. ഈ പ്രതികൂല സാഹചര്യത്തിലും പ്രതീക്ഷിച്ചതിനേക്കാൾ മനോഹരമായി ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. സംവിധായകൻ അൻവർ റഷീദ്, ഷാഹി കബീർ എന്നിവർ വഴിയാണ് നിദാദ് ഈ ചിത്രത്തിൽ എത്തിയത്. എല്ലാവർക്കും ഏറ്റവും നന്നായി ജോലി ചെയ്യാനുള്ള ഫ്രീഡം ഉണ്ടായിരുന്ന സെറ്റായിരുന്നു ഈ ചിത്രത്തിന്റേതെന്നും നിദാദ് പറഞ്ഞു. ജോലി ചെയ്ത പടങ്ങളിൽ തനിക്ക് ഏറ്റവും ബെസ്റ്റ് സ്റ്റിൽസ് കിട്ടിയ പടമാണ് ‘ഇലവീഴാപൂഞ്ചിറ’ എന്നും അദ്ദേഹം എടുത്തു പറയുന്നുണ്ട്. ഓഫ് റോഡ് ആയത് കൊണ്ട് ജീപ്പിൽ കേറി ലൊക്കേഷനിൽ എത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നെങ്കിലും, ആ സ്ഥലത്തിന്റെ മനോഹാരിത അതെല്ലാം മായ്ച്ചു കളയുമായിരുന്നുവെന്നും, അതുപോലെ ലയാള സിനിമയിൽ ആദ്യമായി ലൈവ് ഫുഡ് ഉണ്ടായിരുന്ന സെറ്റായിരുന്നു ഇലവീഴാപൂഞ്ചിറയുടെ എന്നും അദ്ദേഹം ഓർത്തെടുക്കുന്നു. കമ്മാര സംഭവം, എബ്രഹാമിന്റെ സന്തതികൾ, ഒരു കുട്ടനാടൻ ബ്ലോഗ്, മാമാങ്കം, എന്നിവയിൽ അസിസ്റ്റന്റായി ജോലി ചെയ്ത നിദാദ് ഹാപ്പി സർദാർ, ഉപചാരപൂർവ്വം ഗുണ്ടജയൻ, സാന്റാക്രൂസ്, അൺലോക്ക്, പല്ലൊട്ടി, നെയിം, തമിഴ് ചിത്രം പേട്ടയുടെ സെക്കൻഡ്ലുക്ക്, വിക്രം പ്രഭുവിന്റെ പകൈ കതിർ, കന്നഡ പടം വിഷ്ണുപ്രിയ, എ രഞ്ജിത്ത് സിനിമ, എന്നീ ചിത്രങ്ങളും സ്വതന്ത്രമായി ചെയ്തു. ജയസൂര്യയുടെ ‘റൈറ്റർ’ ആണ് നിദാദ് കമ്മിറ്റ് ചെയ്തിരിക്കുന്ന പുതിയ ചിത്രം.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.