കേരളത്തിലെ ജനങ്ങൾ ഇപ്പോൾ കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം ഏറെ ആശങ്കയിലാണ് കഴിയുന്നത്. പ്രതിവിധികൾ ഒന്നും തന്നെയില്ലാത്ത കാരണം വീട്ടിൽ പുറത്തിറങ്ങാതെ ഇരിക്കുക എന്നത് മാത്രമാണ് ഏക വഴി. കൊറോണ ഭീതിയിൽ ലോകമെമ്പാടും ഈ അടുത്ത് നടത്താൻ ഇരുന്ന എല്ലാ പരിപാടികളും മത്സരങ്ങളും ഇതിനോടകം മാറ്റി കഴിഞ്ഞു. സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനും ഇപ്പോൾ വൈകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ ഭീതിയും ജൂറി നിയമനം വൈകിയതിനെ തുടർന്ന് മാർച്ചിനകം നടത്താറുള്ള പ്രഖ്യാപനം ഏറെ വൈകിപ്പിക്കും എന്ന കാര്യത്തിൽ തീർച്ച. ജൂറി ചെയർമാനേയും അംഗങ്ങളേയും നിഞ്ചയിക്കുന്നത് വൈകിയത് ഒരു പ്രധാന കാരണം തന്നെയായിരുന്നു. ആയതിനാൽ അവാർഡ് നിർണയം എന്ന് തുടങ്ങാമെന്ന് ചലച്ചിത്ര അക്കാദമിയ്ക്ക് പോലും പറയാൻ സാധിക്കാത്ത അവസ്ഥയാണ്.
കൊറോണ ഭീതിയിൽ മാര്ച്ച് 31 വരെ സർക്കാരിന്റെ വിലക്ക് ഉള്ളതിനാൽ അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഒരു ജോലിയും ചെയ്യാൻ സാധിക്കില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. 119 സിനിമകളാണ് ഈ വർഷം സംസ്ഥാന ചലച്ചിത്ര അവാർഡിന് മത്സരിക്കുന്നത്. കുറഞ്ഞത് 20 ദിവസത്തോളമെങ്കിലും ജൂറിയ്ക്കും അംഗങ്ങൾക്കും കണ്ട് വിലയിരുത്തുവാൻ വേണ്ടിവരും. ഏപ്രിൽ മാസം പ്രഖ്യാപനം ഉണ്ടാകുമോ എന്നതും സംശയമുള്ള കാര്യം തന്നെയാണ്. ഇന്ദ്രൻസിനെ ആദ്യം അക്കാദമി ജനറൽ കൗണ്സിലിൽ ഭാഗമാക്കിയിരുന്നെങ്കിലും തന്റെ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ അദ്ദേഹം പിന്മാരുകയായിരുന്നു. ഗാനരചന നിർവഹിച്ച രണ്ട് സിനിമകൾ ഉള്ളതിനാൽ ശ്രീകുമാരൻ തമ്പിയും പിന്മാറുകയായിരുന്നു. ഛായാഗ്രാഹകൻ മധു അമ്പട്ടിനെ ജൂറി അധ്യക്ഷനാക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, വിപിൻ മോഹൻ, ടി.ഡി രാധാകൃഷ്ണൻ, അർച്ചന തുടങ്ങിയവരായിരിക്കും ജൂറി അംഗങ്ങൾ.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.