ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു സിനിമയെ സ്വപ്നം കണ്ടു കഴിഞ്ഞു ഭൂരിപക്ഷം യുവാക്കളിൽ ഒരാളായിരുന്നു ആന്റണി വർഗ്ഗീസും. ഒരു തനി നാടൻ അങ്കമാലിക്കാരൻ യുവാവ്. കൊച്ചുകൊച്ചു പ്രാരാബ്ദങ്ങളും പ്രശ്നങ്ങളുമുള്ള ഒരു ചെറിയ കുടുംബത്തിൽ നിന്നുമാണ് ആന്റണി വർഗീസ് എന്ന താരം ഉണ്ടാവുന്നത്. ചെറുപ്പം മുതലുള്ള ആന്റണി വർഗീസിന്റെ സിനിമാമോഹം മഹാരഥന്മാർ ജീവനേകിയ മഹാരാജാസിൽ എത്തിയപ്പോൾ വീണ്ടും ആളിക്കത്തി. പല വാതിലുകളും സിനിമയ്ക്കുവേണ്ടി ചെന്ന് മുട്ടിയെങ്കിലും ഒന്നുംതന്നെ ഫലംകണ്ടില്ല. കുടുംബ പ്രാരബ്ധങ്ങൾ ഏറിവന്നപ്പോൾ തന്റെ നാടായ അങ്കമാലി ഉപേക്ഷിച്ച് വിദേശത്ത് പോകുവാൻ ആൻറണി വർഗീസ് ആലോചിച്ചു. അങ്ങനെ വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞിരിക്കവേയാണ് അപ്രതീക്ഷിതമെന്നോണം അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോൾ വരുന്നത്. കാസ്റ്റിംഗ് കോളുകൾ പ്രഹസനമായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ തെല്ലും പ്രതീക്ഷയില്ലാതെ തന്നെയാണ് ആന്റണി വർഗീസ് കാസ്റ്റിങ്ങിനായി എത്തിയത്. ചിത്രത്തിലെ നായകനായി ആന്റണിയെ കാസ്റ്റ് ചെയ്തുകൊണ്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷം അറിയിപ്പു വന്നു. എല്ലാം ഒരു ദൈവനിശ്ചയം പോലെ ആൻറണി വർഗീസ് തന്റെ പ്രവാസജീവിതം വേണ്ടെന്നുവച്ചു നാട്ടിൽ തുടർന്നു.
ഒരുപക്ഷേ ഭാഗ്യമോ യാദൃശ്ചികതയോ എന്ത് പേരിട്ട് വേണമെങ്കിലും വിളിക്കാം, അല്ലെങ്കിൽ അങ്കമാലിക്കാരുടെ കഥ എങ്ങനെ ആ കൃത്യസമയത്ത് ചിത്രമായി മാറുകയും നിരവധി യുവാക്കൾക്ക് അതിലൂടെ അവസരം ലഭിക്കുകയും ചെയ്തു. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ തന്നെ ആന്റണി വർഗ്ഗീസ് പ്രേക്ഷക ശ്രദ്ധ ആകർഷിച്ചതിനോടൊപ്പം ആരാധകരെയും സൃഷ്ടിച്ചു. എങ്കിലും പിന്നീട് മാസങ്ങൾ കഴിഞ്ഞു ഒപ്പമഭിനയിച്ച പലരും പല ചിത്രങ്ങളിൽ വ്യത്യസ്ത വേഷങ്ങളിൽ എത്തി. അപ്പോഴും ആൻറണി വർഗീസിനെ കുറിച്ച് വിവരങ്ങൾ ഒന്നും തന്നെയില്ല.
ആദ്യ ചിത്രത്തിനു ശേഷം ആന്റണി എവിടെ ആന്റണി എവിടെ പോയി എന്ന ചോദ്യത്തിന് മറുപടിയുമായി സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എത്തി. ലിജോ ജോസ് പല്ലിശ്ശേരിയുടെ ശിഷ്യനായ ടിനു പാപ്പച്ചൻ അണിയിച്ചൊരുക്കിയ ചിത്രം ഈസ്റ്റർ റിലീസായി തീയേറ്ററുകളിൽ എത്തി. ആന്റണി വർഗ്ഗീസുലുള്ള ഉള്ള വിശ്വാസം പൂർണമായും ചിത്രം ശരിവെച്ചു. ആദ്യ ദിവസം മുതൽ മികച്ച പ്രതികരണം കരസ്ഥമാക്കിയ ചിത്രം, ഇതിനോടകം മികച്ച വിജയം നേടിക്കഴിഞ്ഞു. ചിത്രത്തിനായി ആന്റണി വർഗീസ് എടുത്ത പ്രയത്നം വളരെയധികം കയ്യടികൾ അദ്ദേഹത്തിന് നേടിക്കൊടുത്തു. രണ്ടാമത്തെ ചിത്രത്തിലൂടെയും വിജയക്കൊടി പാറിച്ച ആൻറണി വർഗീസിനെ തേടി നിരവധി ചിത്രങ്ങളാണ് ഇപ്പോൾ എത്തുന്നത്. എന്തുതന്നെയായാലും ആന്റണി വർഗീസ് മുൻപു പറഞ്ഞതുപോലെ, തന്നെ അവഗണിച്ചവർക്കും സിനിമയുടെ പേരിൽ കളിയാക്കിയവർക്കുള്ള അദ്ദേഹത്തിൻറെ മറുപടിയാണ് ഈ വിജയങ്ങളെല്ലാം നൽകുന്നത്. വിജയങ്ങളിലും വിനയം കൈവിടാത്ത ആന്റണി വലിയ താരമായി ഉയരട്ടെ എന്നു പ്രത്യാശിക്കാം.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
This website uses cookies.