എൺപതുകൾ മുതൽ തെന്നിന്ത്യൻ സിനിമയിൽ മിന്നി തിളങ്ങിയ താരങ്ങളുടെ റീയൂണിയൻ ഒൻപതാം വർഷവും ആഘോഷിച്ചിരിക്കുകയാണ് താരങ്ങൾ. തമിഴ്, മലയാളം, തെലുങ്കു, കന്നഡ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവർന്ന ഈ താരങ്ങൾ ഇന്നും അവർക്കു പ്രീയപെട്ടവരാണ്. രജനികാന്തും കമല ഹാസനും മോഹൻലാലും പോലത്തെ വമ്പൻ താരങ്ങൾ ഒട്ടു മിക്ക വർഷവും ഈ റീയൂണിയനിൽ പങ്കെടുക്കാറുമുണ്ട്. ഈ വർഷം രജനികാന്തും കമല ഹാസനും എത്താൻ സാധിച്ചില്ലെങ്കിലും മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാൽ റീയൂണിയനിൽ പങ്കെടുത്തു. മലയാളത്തിൽ നിന്ന് ജയറാമും റഹ്മാനും റീയൂണിയന്റെ ഭാഗമായി. മോഹൻലാൽ പോർച്ചുഗലിൽ നിന്നാണ് ഇതിൽ പങ്കെടുക്കാൻ എത്തിയത്.
ഇവരെ കൂടാതെ രാജ് കുമാർ സേതുപതി, സുഹാസിനി, ഖുശ്‌ബു, പൂർണ്ണിമ, ലിസി, സത്യരാജ്, ശോഭന, സുമൻ, അംബിക, അർജുൻ, ഭാഗ്യരാജ്, ശരത് കുമാർ, നദിയ മൊയ്തു, ജാക്കി ഷെറോഫ്, മേനക എന്നിവരും റീയൂണിയയിൽ പങ്കെടുത്തു. രസകരമായ ഒരുപാട് കളികളും പാട്ടും തമാശയും മിമിക്രിയുമൊക്കെയായി ഏറെ സന്തോഷകരമായ ഒരു സായാഹ്നം ആണ് ഈ കൂട്ടുകാർ ചെലവിട്ടത്. മിമിക്രി അവതരിപ്പിച്ച ജയറാമും വള്ളം കളി അവതരിപ്പിച്ച മോഹൻലാലും ആയിരുന്നു റീയൂണിയനിലെ കലാപരിപാടികളിൽ താരങ്ങൾ ആയി മാറിയത്. വിജയികൾക്ക് സമ്മാനവും നൽകി പരിപാടിയുടെ അവസാനം കേക്കും മുറിച്ചതിനു ശേഷം അടുത്ത വർഷം പത്താമത്തെ റീയൂണിയനു കാണാം എന്ന വാക്കും നൽകിയാണ് ഏവരും പിരിഞ്ഞത്. ഈ കൂടിയവരിൽ എൺപതുകൾ മുതൽ സൂപ്പർ താരമായി നിൽക്കുന്ന ഒരേ ഒരാൾ മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ മാത്രമാണ് എന്നത് ഒരു പ്രത്യേകതയാണ്. ബാക്കി ഉള്ള ചില താരങ്ങൾ സപ്പോർട്ടിങ് കഥാപാത്രങ്ങളിലേക്കും മറ്റും ഒതുങ്ങിയപ്പോൾ വനിതാ താരങ്ങൾ പലരും കളം വിട്ടു കഴിഞ്ഞു. ഇപ്പോഴും നായക വേഷം ചെയ്യുന്ന മറ്റു ചിലർ മോഹൻലാൽ അല്ലാതെ ജയറാം, റഹ്മാൻ, അർജുൻ എന്നിവരാണ് ഉള്ളത്. എന്നാൽ ഇവർക്കൊന്നും പഴയ താര പദവി ഇപ്പോൾ അവകാശപ്പെടാൻ ആവില്ല.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.