[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സ്ത്രീപക്ഷത്തു നിൽക്കുന്നു എന്നു പറയുന്ന ആ നിർമ്മാതാക്കളായ സംവിധായകരെ വരെ ഞാൻ സമീപിച്ചിട്ടുണ്ട്; സ്റ്റാൻഡ് അപ് സംവിധായികയുടെ തുറന്നു പറച്ചിൽ..!

ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ സംവിധായിക ആണ് വിധു വിൻസെന്റ്. ഈ സംവിധായിക ഒരുക്കിയ മാന്ഹോൾ എന്ന ചലച്ചിത്രം ഒട്ടേറെ പ്രശംസ നേടിയെടുത്തിരുന്നു. മാൻഹോളിന് ശേഷം സ്റ്റാൻഡ് അപ് എന്ന തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ് വിധു വിൻസെന്റ്. നിമിഷ സജയൻ, രജീഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകൻ ആയ ബി ഉണ്ണികൃഷ്ണൻ, നിർമ്മാതാവായ ആന്റോ ജോസഫ് എന്നിവർ ചേർന്ന് ആർ ഡി ഇല്ലുമിനേഷൻ, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവയുടെ ബാനറിൽ ആണ്. ഇപ്പോൾ ഈ ചിത്രത്തെ കുറിച്ചും ഇതിന്റെ നിർമ്മാതാക്കൾ ആയി ബി ഉണ്ണികൃഷ്ണൻ, ആന്റോ ജോസഫ് എന്നിവർ എത്തിയതിനെ കുറിച്ചും വിശദീകരിക്കുകയാണ് വിധു വിൻസെന്റ്.

സ്റ്റാൻഡ് അപ് കോമഡിയുടെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ കഥ പറയാം എന്ന ആശയം കൊണ്ടു വന്നത് രചയിതാവായ ഉമേഷ് ആണെന്ന് പറയുന്നു വിധു വിൻസെന്റ്. വ്യത്യസ്ത അഭിനയ രീതികൾ ഉള്ള യുവ നിരയിലെ രണ്ടു പ്രതിഭാശാലികൾ എന്ന നിലയിൽ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നിമിഷയേയും രജീഷയേയും തിരഞ്ഞെടുത്തത് എന്നും വിധു പറയുന്നു. രജീഷ ഗൃഹപാഠം ചെയ്ത് കഥാപാത്രത്തെ മികച്ചതാക്കുമ്പോൾ നിമിഷ സംവിധായിക പറയുന്നത് ഉൾക്കൊണ്ട് കൊണ്ടാണ് കഥാപാത്രം ആയി മാറുന്നത് എന്നും, ഈ വ്യത്യസ്തത ആയിരുന്നു അവരെ ഏറ്റവും മികച്ച രീതിയിൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ സഹായിച്ചത് എന്നും ഈ സംവിധായിക വിശദീകരിക്കുന്നു.

ആദ്യം സ്വയം നിർമ്മിക്കാൻ ഇരുന്ന ചിത്രമാണ് ഇതെങ്കിലും പ്രളയം സാമ്പത്തിക സ്ഥിതിയെ ബാധിച്ചപ്പോൾ ആ തീരുമാനം മാറ്റേണ്ടി വന്നു ഈ സംവിധായികക്ക്. ഡബ്യു സി സി യുടെ പ്രവർത്തക ആയത് കൊണ്ട് തന്നെ മുഖ്യധാരാ നിർമ്മാതാക്കൾ പലരും തങ്ങളുമായി സഹകരിക്കാൻ മടി കാണിച്ചു എന്നതും വിധു പറയുന്നു. സ്ത്രീ പക്ഷത് നിൽക്കുന്നു എന്നു പറയുന്ന പല സംവിധായകരെയും താൻ കണ്ടിരുന്നു എന്നും അവർ പലരും തങ്ങളുടെ കട ബാധ്യതയെ കുറിച്ചു പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു എന്നും വിധു വെളിപ്പെടുത്തുന്നു. എന്നാൽ അവർ എല്ലാവരും എല്ലാ വർഷവും പുതിയ പ്രോജക്ടുകൾ ചെയ്യുന്നതും കാണാം എന്ന വൈരുധ്യവും ഈ സംവിധായിക ചൂണ്ടി കാണിക്കുന്നുണ്ട്. അങ്ങനെ ഈ പ്രോജക്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു ഇരിക്കവേ ആണ് ബി ഉണ്ണികൃഷ്ണൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ടു വിളിക്കുന്നതും അദ്ദേഹത്തിന്റെ സഹായം വഴി വയാകോം ടീമും ആയി ബന്ധപ്പെടുന്നതും. എന്നാൽ പിന്നേയും മൂന്നു മാസം വൈകും എന്ന ഘട്ടത്തിൽ ആണ് ഈ പ്രോജക്ട് തങ്ങൾ നിർമിക്കാം എന്നു പറഞ്ഞു ഉണ്ണിക്കൃഷ്ണനും അദ്ദേഹം വഴി ആന്റോ ജോസഫും എത്തിയത് എന്നും വിധു വിൻസെന്റ് പറയുന്നു. അവർ ഈ ചിത്രം ചെയ്യാനുള്ള മുഴുവൻ സ്വാതന്ത്ര്യവും തനിക്ക് തന്നു എന്നും ഈ സംവിധായിക വ്യക്തമാക്കി.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

22 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

22 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.