ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ സംവിധായിക ആണ് വിധു വിൻസെന്റ്. ഈ സംവിധായിക ഒരുക്കിയ മാന്ഹോൾ എന്ന ചലച്ചിത്രം ഒട്ടേറെ പ്രശംസ നേടിയെടുത്തിരുന്നു. മാൻഹോളിന് ശേഷം സ്റ്റാൻഡ് അപ് എന്ന തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ് വിധു വിൻസെന്റ്. നിമിഷ സജയൻ, രജീഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകൻ ആയ ബി ഉണ്ണികൃഷ്ണൻ, നിർമ്മാതാവായ ആന്റോ ജോസഫ് എന്നിവർ ചേർന്ന് ആർ ഡി ഇല്ലുമിനേഷൻ, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവയുടെ ബാനറിൽ ആണ്. ഇപ്പോൾ ഈ ചിത്രത്തെ കുറിച്ചും ഇതിന്റെ നിർമ്മാതാക്കൾ ആയി ബി ഉണ്ണികൃഷ്ണൻ, ആന്റോ ജോസഫ് എന്നിവർ എത്തിയതിനെ കുറിച്ചും വിശദീകരിക്കുകയാണ് വിധു വിൻസെന്റ്.
സ്റ്റാൻഡ് അപ് കോമഡിയുടെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ കഥ പറയാം എന്ന ആശയം കൊണ്ടു വന്നത് രചയിതാവായ ഉമേഷ് ആണെന്ന് പറയുന്നു വിധു വിൻസെന്റ്. വ്യത്യസ്ത അഭിനയ രീതികൾ ഉള്ള യുവ നിരയിലെ രണ്ടു പ്രതിഭാശാലികൾ എന്ന നിലയിൽ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നിമിഷയേയും രജീഷയേയും തിരഞ്ഞെടുത്തത് എന്നും വിധു പറയുന്നു. രജീഷ ഗൃഹപാഠം ചെയ്ത് കഥാപാത്രത്തെ മികച്ചതാക്കുമ്പോൾ നിമിഷ സംവിധായിക പറയുന്നത് ഉൾക്കൊണ്ട് കൊണ്ടാണ് കഥാപാത്രം ആയി മാറുന്നത് എന്നും, ഈ വ്യത്യസ്തത ആയിരുന്നു അവരെ ഏറ്റവും മികച്ച രീതിയിൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ സഹായിച്ചത് എന്നും ഈ സംവിധായിക വിശദീകരിക്കുന്നു.
ആദ്യം സ്വയം നിർമ്മിക്കാൻ ഇരുന്ന ചിത്രമാണ് ഇതെങ്കിലും പ്രളയം സാമ്പത്തിക സ്ഥിതിയെ ബാധിച്ചപ്പോൾ ആ തീരുമാനം മാറ്റേണ്ടി വന്നു ഈ സംവിധായികക്ക്. ഡബ്യു സി സി യുടെ പ്രവർത്തക ആയത് കൊണ്ട് തന്നെ മുഖ്യധാരാ നിർമ്മാതാക്കൾ പലരും തങ്ങളുമായി സഹകരിക്കാൻ മടി കാണിച്ചു എന്നതും വിധു പറയുന്നു. സ്ത്രീ പക്ഷത് നിൽക്കുന്നു എന്നു പറയുന്ന പല സംവിധായകരെയും താൻ കണ്ടിരുന്നു എന്നും അവർ പലരും തങ്ങളുടെ കട ബാധ്യതയെ കുറിച്ചു പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു എന്നും വിധു വെളിപ്പെടുത്തുന്നു. എന്നാൽ അവർ എല്ലാവരും എല്ലാ വർഷവും പുതിയ പ്രോജക്ടുകൾ ചെയ്യുന്നതും കാണാം എന്ന വൈരുധ്യവും ഈ സംവിധായിക ചൂണ്ടി കാണിക്കുന്നുണ്ട്. അങ്ങനെ ഈ പ്രോജക്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു ഇരിക്കവേ ആണ് ബി ഉണ്ണികൃഷ്ണൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ടു വിളിക്കുന്നതും അദ്ദേഹത്തിന്റെ സഹായം വഴി വയാകോം ടീമും ആയി ബന്ധപ്പെടുന്നതും. എന്നാൽ പിന്നേയും മൂന്നു മാസം വൈകും എന്ന ഘട്ടത്തിൽ ആണ് ഈ പ്രോജക്ട് തങ്ങൾ നിർമിക്കാം എന്നു പറഞ്ഞു ഉണ്ണിക്കൃഷ്ണനും അദ്ദേഹം വഴി ആന്റോ ജോസഫും എത്തിയത് എന്നും വിധു വിൻസെന്റ് പറയുന്നു. അവർ ഈ ചിത്രം ചെയ്യാനുള്ള മുഴുവൻ സ്വാതന്ത്ര്യവും തനിക്ക് തന്നു എന്നും ഈ സംവിധായിക വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.