എസ് എസ് രാജമൗലി സംവിധാനം ചെയ്ത ‘ബാഹുബലി’ എന്ന ചിത്രം ബോക്സോഫീസിൽ വിസ്മയങ്ങൾ തീർത്താണ് മുന്നേറിയത്. ബാഹുബലിയുടെ ഇതിഹാസ വിജയത്തിനു ശേഷം എസ്.എസ്.രാജമൗലിയുടെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്.
എന്നാൽ ചിത്രത്തെക്കുറിച്ച് സൂചന നൽകിക്കൊണ്ട് രാജമൗലി തന്നെ ഒരു ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. രാം ചരണും ജൂനിയര് എന്ടിആറുമൊത്തുള്ള ചിത്രമാണ് രാജമൗലി പോസ്റ്റ് ചെയ്തിരിക്കുന്നത്. അടിക്കുറിപ്പൊന്നുമില്ലാതെ ഒരു കണ്ണടയ്ക്കുന്ന സ്മൈലിമാത്രം കൊടുത്താണ് രാജമൗലി ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ഒരു സോഷ്യല് ഡ്രാമ വിഭാഗത്തില് പെടുന്നതായിരിക്കുമെന്നും ഡിവിവി ദനയ്യ ആയിരിക്കും ഈ തെലുങ്ക് ചിത്രം നിർമ്മിക്കുന്നതെന്നും സംവിധായകൻ മുൻപ് അറിയിച്ചിരുന്നു. എന്തായാലും പുതിയ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല.
ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യയുടെ തന്നെ അഭിമാനമായ സംവിധായകനാണ് രാജമൗലി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അടുത്ത ചിത്രവും പ്രേക്ഷകപ്രതീക്ഷ വാനോളമുയർത്തുന്നതാണ്.
അതേസമയം ബാഹുബലി ആദ്യ ഭാഗം റിലീസ് ചെയ്ത സമയത്ത് തന്നെ രാജമൗലി ‘ഗരുഡ’ എന്ന ചിത്രം ചെയ്യുന്നതായി വാര്ത്തകള് പ്രചരിച്ചിരുന്നു. ചിത്രത്തില് മോഹന്ലാല് നായകനായി എത്തുമെന്നായിരുന്നു വാർത്ത. എന്നാല് അങ്ങനെ ഒരു സിനിമ മനസ്സിലുണ്ടെന്നും, ഇപ്പോള് പ്ലാനില്ലെന്നും രാജമൗലി അറിയിച്ചിരുന്നു.
രാജമൗലിയുടെ അച്ഛന് വിജയേന്ദ്രപ്രസാദ് തിരക്കഥ എഴുതുന്ന ചിത്രത്തെക്കുറിച്ചും സൂചനകൾ വന്നിരുന്നു. ഈഗയും മര്യാദരാമനും ഒഴികെയുള്ള രാജമൗലിയുടെ സിനിമകളുടെയെല്ലാം തിരക്കഥ എഴുതിയത് വിജയേന്ദ്രപ്രസാദ് ആയിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.