മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ലോകം മുഴുവനുമുള്ള പ്രേക്ഷകരെ വിസ്മയിപ്പിച്ചു മഹാവിജയം നേടിയ മലയാള ചിത്രമാണ്. ദൃശ്യം 2 എന്ന ചിത്രത്തിന് ലഭിച്ചത് പോലെയുള്ള ഒരു ആഗോള പ്രേക്ഷക സ്വീകരണം മലയാള സിനിമയുടെ ചരിത്രത്തിൽ മറ്റൊരു ചിത്രത്തിനും ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം ആമസോണ് പ്രൈം റിലീസായി ഈ ചിത്രം പുറത്തു വന്നപ്പോൾ മുതൽ, ഇത് രചിച്ചു സംവിധാനം ചെയ്ത ജീത്തു ജോസഫിനും ഇതിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച നടൻ മോഹൻലാലിനും ലോകം മുഴുവനുമുള്ള സിനിമാ പ്രേമികളിൽ നിന്നും സിനിമാ പ്രവർത്തകരിൽ നിന്നും വലിയ പ്രശംസയും കയ്യടിയുമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ആ ലിസ്റ്റിൽ ഒരു പുതിയ ആൾ കൂടി ചേർന്നിരിക്കുകയാണ്.
അത് മറ്റാരുമല്ല, ബാഹുബലി സീരിസിലൂടെ ലോകം മുഴുവൻ പ്രശസ്തനായ തെലുങ്കു സംവിധായകൻ എസ് എസ് രാജമൗലി ആണിപ്പോൾ ദൃശ്യം 2 നു പ്രശംസയുമായി എത്തിയിരിക്കുന്നത്. സംവിധായകൻ ജീത്തു ജോസഫിന് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് അദ്ദേഹം ദൃശ്യം 2 നെ അഭിനന്ദിച്ചിരിക്കുന്നത്. അതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു കൊണ്ട് ജീത്തു ജോസഫ് തന്റെ സന്തോഷവും നന്ദിയും അറിയിക്കുകയും ചെയ്തു. ദൃശ്യം 2 കണ്ട ഉടനെ, താൻ ദൃശ്യം ഒരിക്കൽ കൂടി കണ്ടു എന്നും പറഞ്ഞ രാജമൗലി, ദൃശ്യം സീരിസിന്റെ തിരക്കഥ, സംവിധാനം, ഇതിലെ അഭിനേതാക്കളുടെ അഭിനയ മികവ് എന്നിവയെല്ലാം എടുത്തു പറഞ്ഞാണ് അഭിനന്ദിച്ചത്. ഇതുപോലത്തെ ഗംഭീര ചിത്രങ്ങൾ ഇനിയും ജീത്തു ജോസഫിൽ നിന്ന് പ്രതീക്ഷിക്കുന്നു എന്നും രാജമൗലി കൂട്ടിച്ചേർത്തു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുക്കാനും ജീത്തു ജോസഫിന് പ്ലാൻ ഉണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.