ഏറ്റവും പുതിയ ഓസ്കാർ അവാർഡ് പ്രവചനങ്ങളിൽ മുന്നിട്ട് നിന്ന് കൊണ്ട് ഒരിക്കൽ കൂടി ശ്രദ്ധ നേടുകയാണ് ഇന്ത്യൻ ചിത്രമായ ആർ ആർ ആർ. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രം ഇന്ത്യയിലേക്ക് ഓസ്കാർ കൊണ്ട് വരുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള ചില സിനിമ നിരീക്ഷകരാണ് ഈ ചിത്രം ഓസ്കാർ മത്സരത്തിൽ മുൻപന്തിയിൽ തന്നെയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്. ഓസ്കാർ അന്തിമ പട്ടികയൊന്നും ഇപ്പോഴും ആയിട്ടില്ലെങ്കിലും ആർ ആർ ആർ അന്തിമ പട്ടികയിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന തരത്തിലുള്ള നിരീക്ഷണങ്ങളാണ് പുറത്ത് വരുന്നത്. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച തിരക്കഥ, മികച്ച ഗാനം എന്നീ വിഭാഗങ്ങളാണ് ഈ ചിത്രം അവാർഡിന് മത്സരിക്കുന്നതെന്നാണ് സൂചന.
മികച്ച നടനുള്ള മത്സരത്തിൽ ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നീ രണ്ടു പേരും ഉണ്ടെന്നും ഈ റിപ്പോർട്ടുകൾ പറയുന്നു. ഈ വർഷം മാർച്ചിൽ റിലീസ് ചെയ്ത ആർ ആർ ആർ ആയിരം കോടി ക്ലബിൽ ഇടം പിടിച്ച ഇന്ത്യൻ ചിത്രമാണ്. ഇന്ത്യയിലും വിദേശത്തും സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രത്തിൽ ആലിയ ഭട്ട്, അജയ് ദേവ്‌ഗൺ, സമുദ്രക്കനി, ഒളിവിയ മോറിസ്, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവരും അഭിനയിച്ചിട്ടുണ്ട്. കെ വി വിജയേന്ദ്ര പ്രസാദ് എഴുതിക്കിയ കഥയ്ക്ക് എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ്.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.