ബോളിവുഡിൽ നിന്ന് എത്താൻ പോകുന്ന ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമാണ് ബ്രഹ്മാസ്ത്ര. അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, രൺബീർ കപൂർ, ആലിയ ഭട്ട്, മൗനി റോയ് എന്നിവർ അഭിനയിക്കുന്ന ഈ വമ്പൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അയാൻ മുഖർജി ആണ്. ഇതിന്റെ ആദ്യ ഭാഗത്തിന്റെ മോഷൻ പോസ്റ്റർ പുറത്തു വരികയും സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരിക്കുകയും ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഭാഗമായി സൂപ്പർ ഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലിയും എത്തുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്. കരൺ ജോഹർ, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ എസ്.എസ്. രാജമൗലി ആണ് ബ്രഹ്മാസ്ത്രയുടെ ദർശനം അവതരിപ്പിക്കുന്നത് എന്ന് ഇതിന്റെ മോഷൻ പോസ്റ്റർ ലോഞ്ച് ചെയ്യുന്ന ചടങ്ങിൽ പ്രഖ്യാപിക്കപ്പെട്ടു. മൂന്നു ഭാഗങ്ങൾ ആയി ഒരുക്കുന്ന ഈ ചിത്രം, ആധുനിക സാങ്കേതികവിദ്യയും, അത്യാധുനിക വിഎഫ്‌എക്‌സും ഉപയോഗിച്ച് പുരാതന ഇന്ത്യൻ സംസ്‌കാരത്തിൽ നിന്നുള്ള പ്രമേയത്തെ ആണ് പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്.
ബാഹുബലിക്ക് ശേഷം ഒരിക്കൽ കൂടി ധർമ്മ പ്രൊഡക്ഷൻസുമായി സഹകരിക്കുന്നതിൽ താൻ അഭിമാനിക്കുന്നു എന്നും, ലോകമെമ്പാടുമുള്ള നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ ബ്രഹ്മാസ്ത്രം പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട് എന്നും രാജമൗലി പറയുന്നു. ബ്രഹ്മാസ്ത്രം എന്ന ആശയം സവിശേഷമാണ് എന്നും അത് അതിന്റെ കഥയിലും അവതരണത്തിലും കാണാമെന്നും അദ്ദേഹം പറയുന്നു. ഇതിനു വേണ്ടി അയാൻ എടുത്ത പരിശ്രമം തന്നെ ഓർമിപ്പിക്കുന്നത്, താൻ ബാഹുബലിക്ക് വേണ്ടി എടുത്ത പരിശ്രമം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരാതനവും ആധുനികവുമായ ഇന്ത്യയുടെ സംയോജനമാണ് ഈ ചിത്രമെന്ന് നാഗാർജുന പറയുമ്പോൾ, താൻ ഭാഗമായിട്ടുള്ളതിൽ വച്ച് ഏറ്റവും അഭിലഷണീയവും ദീർഘവീക്ഷണമുള്ളതുമായ പദ്ധതിയാണ് ബ്രഹ്മാസ്ത്ര എന്ന് കരൺ ജോഹർ പറഞ്ഞു. രാജമൗലിയുടെ ബാഹുബലി എന്ന സിനിമയാണ് തന്റെ സ്വപ്നം ധൈര്യത്തോടെ പിന്തുടരാനുള്ള ആത്മവിശ്വാസം തന്നത് എന്നാണ് അയാൻ മുഖർജി വെളിപ്പെടുത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ യഥാർത്ഥ പ്രപഞ്ചമായ അസ്ട്രാവെർസിന്റെ തുടക്കവുമാണ് ബ്രഹ്മാസ്ത്ര. ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസ്, ധർമ്മ പ്രൊഡക്ഷൻസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം 09.09.2022 – ന് 5 ഇന്ത്യൻ ഭാഷകളിലായി റിലീസ് ചെയ്യും.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
This website uses cookies.