ബാഹുബലി സീരിസും ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായ ആർ ആർ ആർ ഉം ഒരുക്കിയ എസ് എസ് രാജമൗലിയുടെ ഏറ്റവും വലിയ സ്വപ്നമാണ് മഹാഭാരതം സിനിമയാക്കുക എന്നത്. അതൊരൊറ്റ ചിത്രമായി ഒരുക്കാൻ പറ്റില്ല എന്ന സത്യം നിലനിൽക്കെ, രണ്ടോ മൂന്നോ ഭാഗങ്ങൾ ആയാവും ആ ചിത്രം ഒരുക്കുക എന്നും സൂചനകൾ ഉണ്ട്. ബോളിവുഡ് താരം ആമിർ ഖാൻ ഒരു വമ്പൻ വെബ് സീരിസ് ആയി മഹാഭാരതം ചെയ്യാനുള്ള ഒരുക്കത്തിലാണ് എന്നും വാർത്തകൾ വന്നിരുന്നു. ഏതായാലും തന്റെ സ്വപ്നമായ മഹാഭാരതം എന്ന ചിത്രം സംഭവിക്കുമോ എന്നുള്ള കാര്യം തുറന്നു പറയുകയാണ് ഇപ്പോൾ എസ് എസ് രാജമൗലി. അതിനു സമയം എടുക്കുമെന്നും, അതിന്റെ തിരക്കഥ പൂർത്തിയാവാൻ തന്നെ ഏറ്റവും കുറഞ്ഞത് രണ്ടു വർഷത്തിന് മുകളിൽ സമയം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനു ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ ആലോചിക്കാൻ പോലും പറ്റുകയുള്ളു എന്നും അദ്ദേഹം പറയുന്നു.
അത്തരമൊരു ചിത്രം നന്നായി എടുക്കണം എങ്കിൽ സിനിമയെ കുറിച്ചും അതിനെ സാങ്കേതികമായ വശങ്ങളെ കുറിച്ചും താൻ ഇനിയും കൂടുതൽ പഠിക്കണം എന്നും രാജമൗലി വ്യക്തമാക്കി. അപ്പോൾ അതിനൊക്കെ ശേഷം മാത്രമേ ആ ചിത്രം സംഭവിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. ആർ ആർ ആർ ന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ വന്നപ്പോൾ നൽകിയ അഭിമുഖത്തിലാണ് രാജമൗലി ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഒരുപക്ഷെ മഹാഭാരതം രാജമൗലിയുടെ അവസാന ചിത്രം ആയേക്കാം എന്നും അതിനു ശേഷം അദ്ദേഹം റിട്ടയർമെന്റ് എടുത്തേക്കാമെന്നും കൂടെയുണ്ടായിരുന്ന ജൂനിയർ എൻ ടി ആർ പറയുന്നു. അത്കൊണ്ട് അദ്ദേഹം വളരെ വേഗം ആ ചിത്രം എടുക്കരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും ജൂനിയർ എൻ ടി ആർ സരസമായി പറയുന്നുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.