[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാർവൽ സൂപ്പർ ഹീറോ നായകൻ ഇനി രാജമൗലി ചിത്രത്തിൽ?; ഒപ്പം മഹേഷ് ബാബുവും

ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ അമരക്കാരനായ എസ് എസ് രാജമൗലി തന്റെ പുതിയ ചിത്രത്തെ കുറിച്ച് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ബാഹുബലി സീരിസിനും ആർ ആർ ആറിനും ശേഷം താൻ ചെയ്യാൻ പോകുന്നത് സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായ ചിത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്‌. ഈ ചിത്രം എത്തരത്തിലുള്ളതാണെന്നു കൂടി അദ്ദേഹം അടുത്തിടെ വിശദീകരിച്ചിരുന്നു. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അതിഥിയായി പങ്കെടുക്കവെ അദ്ദേഹം പറഞ്ഞത്, ഇതൊരു ഗ്ലോബൽ അഡ്വെഞ്ചർ ആക്ഷൻ ചിത്രമായിരിക്കും എന്നാണ്. ആഗോള തലത്തിൽ നടക്കുന്ന ഒരു കഥയാവും ഈ ചിത്രം പറയുക എന്നാണ് രാജമൗലി സൂചിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്, മാർവൽ സൂപ്പർ ഹീറോ ചിത്രങ്ങളിലൂടെ, തോർ എന്ന സൂപ്പർ ഹീറോയായി തിളങ്ങുന്ന ക്രിസ് ഹെംസ്വർത് ഈ രാജമൗലി ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമെന്നാണ്.

അമേരിക്കയിലുള്ള പ്രശസ്ത എന്റർടൈൻമെന്റ് ആൻഡ് സ്പോർട്സ് ഏജൻസിയായ ക്രിയേറ്റിവ് ആർട്ടിസ്റ്റ് ഏജൻസിയുമായി രാജമൗലി കരാർ ഒപ്പ് വെച്ചെന്നും, അവർ മുഖേന ക്രിസ് ഹെംസ്വർത്തുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നുമാണ് വാർത്തകൾ വരുന്നത്. ലോക പ്രശസ്തമായ ആമസോൺ കാടുകൾക്കുള്ളിൽ നടക്കുന്ന ഒരു അഡ്വെഞ്ചർ ആക്ഷൻ ചിത്രമായാവും ഈ മഹേഷ് ബാബു ചിത്രം ഒരുങ്ങുക എന്നാണ് സൂചന. രാജമൗലിയും അച്ഛൻ വിജയേന്ദ്ര പ്രസാദും ചേർന്നാകും ഈ ചിത്രവും രചിക്കുക. ഇപ്പോൾ തന്റെ ഇരുപത്തിയെട്ടാം ചിത്രം ചെയ്യുന്ന മഹേഷ് ബാബുവിന്റെ അടുത്ത ചിത്രമായാവും എസ് എസ് രാജമൗലി ചിത്രം ഒരുങ്ങുക. രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആർ ആർ ആർ ഒട്ടേറെ ഹോളിവുഡ് സാങ്കേതിക പ്രവർത്തകരുടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

22 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.