ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ അമരക്കാരനായ എസ് എസ് രാജമൗലി തന്റെ പുതിയ ചിത്രത്തെ കുറിച്ച് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ബാഹുബലി സീരിസിനും ആർ ആർ ആറിനും ശേഷം താൻ ചെയ്യാൻ പോകുന്നത് സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായ ചിത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ചിത്രം എത്തരത്തിലുള്ളതാണെന്നു കൂടി അദ്ദേഹം അടുത്തിടെ വിശദീകരിച്ചിരുന്നു. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അതിഥിയായി പങ്കെടുക്കവെ അദ്ദേഹം പറഞ്ഞത്, ഇതൊരു ഗ്ലോബൽ അഡ്വെഞ്ചർ ആക്ഷൻ ചിത്രമായിരിക്കും എന്നാണ്. ആഗോള തലത്തിൽ നടക്കുന്ന ഒരു കഥയാവും ഈ ചിത്രം പറയുക എന്നാണ് രാജമൗലി സൂചിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്, മാർവൽ സൂപ്പർ ഹീറോ ചിത്രങ്ങളിലൂടെ, തോർ എന്ന സൂപ്പർ ഹീറോയായി തിളങ്ങുന്ന ക്രിസ് ഹെംസ്വർത് ഈ രാജമൗലി ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമെന്നാണ്.
അമേരിക്കയിലുള്ള പ്രശസ്ത എന്റർടൈൻമെന്റ് ആൻഡ് സ്പോർട്സ് ഏജൻസിയായ ക്രിയേറ്റിവ് ആർട്ടിസ്റ്റ് ഏജൻസിയുമായി രാജമൗലി കരാർ ഒപ്പ് വെച്ചെന്നും, അവർ മുഖേന ക്രിസ് ഹെംസ്വർത്തുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നുമാണ് വാർത്തകൾ വരുന്നത്. ലോക പ്രശസ്തമായ ആമസോൺ കാടുകൾക്കുള്ളിൽ നടക്കുന്ന ഒരു അഡ്വെഞ്ചർ ആക്ഷൻ ചിത്രമായാവും ഈ മഹേഷ് ബാബു ചിത്രം ഒരുങ്ങുക എന്നാണ് സൂചന. രാജമൗലിയും അച്ഛൻ വിജയേന്ദ്ര പ്രസാദും ചേർന്നാകും ഈ ചിത്രവും രചിക്കുക. ഇപ്പോൾ തന്റെ ഇരുപത്തിയെട്ടാം ചിത്രം ചെയ്യുന്ന മഹേഷ് ബാബുവിന്റെ അടുത്ത ചിത്രമായാവും എസ് എസ് രാജമൗലി ചിത്രം ഒരുങ്ങുക. രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആർ ആർ ആർ ഒട്ടേറെ ഹോളിവുഡ് സാങ്കേതിക പ്രവർത്തകരുടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
This website uses cookies.