മലയാളികൾക്ക് ഏറെ പ്രീയപ്പെട്ട ഹിന്ദി നടനാണ് ബോളിവുഡിന്റെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ. കേരളത്തിൽ ഒട്ടനവധി തവണ പല അവാർഡ് നൈറ്റുകൾക്കും ആയി വന്നിട്ടുള്ള ഷാരൂഖ ഖാന്റെ ഫേവറിറ്റ് ഐറ്റത്തിലൊന്നാണ് സിനിമാ നടിമാരെ എടുത്തു പൊക്കി കാണികളെ കയ്യിലെടുക്കുക എന്നത്. കേരളത്തിൽ വന്നപ്പോൾ പ്രമുഖ ഗായികയും സ്റ്റേജ് ആങ്കറുമായ റിമി ടോമിയെ ഷാരൂഖ് ഖാൻ എടുത്തു പൊക്കിയത് സമൂഹ മാധ്യമങ്ങൾ അടക്കം ആഘോഷിച്ചിരുന്നു. എന്നാൽ ഇത്തവണ ഞെട്ടിയത് ആരാധകർ മാത്രമല്ല സാക്ഷാൽ ഷാരൂഖ് ഖാനും കൂടിയാണ്. കാരണം ഒരു മലയാളി പയ്യൻ ആണ് . വൈഷ്ണവ് ഗിരീഷ് എന്ന ഈ മലയാളി പയ്യൻ ഇന്ത്യൻ ഐഡൽ എന്ന സംഗീത പരിപാടിയിലെ തന്റെ മിന്നുന്ന പ്രകടനത്തോടെ ഇപ്പോഴേ ഇന്ത്യ മുഴുവൻ പ്രശസ്തനാണ്. അതി ഗംഭീരമായി പാട്ടു പാടുന്ന ഈ മലയാളി പയ്യൻ ഇത്തവണ ഷാരൂഖ് ഖാനെ ഞെട്ടിച്ചത് തന്റെ പാട്ടിലൂടെ മാത്രമല്ല. മത്സരാർഥികളുടെ കൂടെ ആടി പാടാനായി സ്റ്റേജിലെത്തിയ ഷാരൂഖ് ഖാനെ കൂളായി എടുത്തു പൊക്കി കൊണ്ടാണ്.
തന്റെ പുതിയ ചിത്രമായ ജബ് ഹാരി മെറ്റ് സേജൽ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സീ ടിവിയുടെ സാരേഗാമാപ എന്ന സംഗീത പരിപാടിയിൽ ഷാരൂഖ് എത്തിയപ്പോഴാണ് ഈ രസകരമായ സംഭവം നടന്നത്. വൈഷ്ണവിന്റെ പാട്ടിനിടയിൽ സ്റ്റേജിലെത്തിയ ഷാരൂഖിനെ വൈഷ്‌ണവ് കൂളായി എടുത്തു പൊക്കുകയായിരുന്നു.
ഈ എപ്പിസോഡ് പ്രക്ഷേപണം ചെയ്യാൻ പോകുന്നേ ഉള്ളെങ്കിലും ഷൂട്ടിംഗ് സെറ്റിൽ നിന്നുള ഫോട്ടോകൾ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. നായികമാരെയെല്ലാം കൂളായി എടുത്തു പോകുന്ന തന്നെ ഒരു ചെറിയ പയ്യൻ അതിലും കൂളായി എടുത്തു പൊക്കിയപ്പോൾ ഷാരൂഖ് ഖാന് ചിരിയടക്കാൻ കഴിഞ്ഞില്ല.
ഇന്ത്യൻ ഐഡലിനു ശേഷം ഇപ്പോൾ ഈ സംഗീത പരിപാടിയിലും തന്റെ ഗംഭീരമായ ഗാനാലാപനം കൊണ്ട് വിധികർത്താക്കളെയും കാണികളെയും ഞെട്ടിക്കുകയാണ് വൈഷ്ണവ്. ഷാരുഖ് ഖാൻ വന്ന എപ്പിസോഡിൽ ഐ ഹെയ്റ്റ് ലവ് സ്റ്റോറി എന്ന ചിത്രത്തിലെ ബിൻ തെരെ എന്ന ഗാനം മനോഹരമായി ആലപിച്ചാണ് വൈഷ്ണവ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.