ദുൽഖർ സൽമാനെ നായകനാക്കി സെക്കന്റ് ഷോ എന്ന ചിത്രമൊരുക്കി കൊണ്ടാണ് ശ്രീനാഥ് രാജേന്ദ്രൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം മോഹൻലാൽ, സണ്ണി വെയ്ൻ, ഭരത്, ടോവിനോ തോമസ് എന്നിവർ അഭിനയിച്ച കൂതറ എന്ന ചിത്രവും അദ്ദേഹം ഒരുക്കി. ഇപ്പോഴിതാ ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ മൂന്നാമത്തെ ചിത്രമായ കുറുപ്പ് റിലീസ് ചെയ്തിരിക്കുകയാണ്. ദുൽഖർ സൽമാൻ നായകനായ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ആദ്യ ദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസ് കളക്ഷനും നേടിയ ഈ ചിത്രത്തിന്റെ ക്‌ളൈമാക്‌സ് കണ്ട പ്രേക്ഷകരിൽ പലരും ഇതിനൊരും രണ്ടാം ഭാഗത്തിനുള്ള സാധ്യത ഇല്ലേ എന്നുള്ള അഭിപ്രായവും പ്രകടിപ്പിച്ചിരുന്നു. പിടികിട്ടാപുള്ളിയായ കുറുപ്പിന്റെ ജീവിത കഥ പറഞ്ഞ ഈ ചിത്രത്തിന് എങ്ങനെയാണു ഒരു രണ്ടാം ഭാഗം ഒരുക്കുക എന്നും ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു. കാരണം, കുറുപ്പിന് എന്ത് സംഭവിച്ചു എന്ന് ഇപ്പോഴും ആർക്കും ഒരറിവുമില്ല.
എന്നാൽ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന വെളിപ്പെടുത്തലുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇപ്പോൾ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രൻ. അല്പം സമയം എടുത്താലും ഒരു രണ്ടാം ഭാഗം ഈ ചിത്രത്തിന് ഉണ്ടാകും എന്ന് അദ്ദേഹം വെളിപ്പെടുത്തിയത് തന്റെ പുതിയ ഇൻസ്റ്റാഗ്രാം ലൈവിലാണ്. കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്ന് രചിച്ച കുറുപ്പിൽ ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുമഭിനയിച്ചിട്ടുണ്ട്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ്. വിവേക് ഹർഷൻ ആണ് കുറുപ്പിന്റെ എഡിറ്റർ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.