ജോജുവിനെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത ‘ജോസഫ്’ കേരളക്കരയിൽ മികച്ച പ്രതികരണം നേടി വമ്പൻ വിജയം കരസ്ഥമാക്കിയ ചിത്രമാണ്. ഒരുപാട് നിരൂപക പ്രശംസ നേടുകയും കേരള ബോക്സ് ഓഫീസ് ഇളക്കിമറിച്ചുമാണ് ജോസഫിന്റെ വേട്ട അവസാനിച്ചത്. മമ്മൂട്ടിയെ മുഖ്യാതിഥിയാക്കി ജോസഫിന്റെ 125 ദിവസത്തെ വിജയാഘോഷം അടുത്തിടെയാണ് കൊണ്ടാടിയത്. സംസ്ഥാന സർക്കാറിന്റെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അവസാന റൗണ്ടിൽ പരിഗണിച്ച ജോജുവിന് തലനാരിഴയ്ക്കാണ് അവാർഡ് നഷ്ടമായത്. മികച്ച സഹനടനുള്ള അവാർഡാണ് ഒടുക്കം ജോജുവിനെ തേടിയെത്തിയത്.
ശ്രീലങ്കയിൽ നിന്നുള്ള പ്രമുഖ മാധ്യമം ഇപ്പോൾ ജോസഫിനെയും അതിലെ നായകനായ ജോജുവിന്റെ പ്രകടനത്തെ വിലയിരുത്തി എഴുതിയിരിക്കുന്ന റിപ്പോർട്ടാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ജോജു എന്ന കലാകാരനെ സംബന്ധിച്ചത്തോളം ഇതൊരു വലിയ നേട്ടമെന്ന് നിസംശയം പറയാൻ സാധിക്കും.ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിൽ രംഗ പ്രവേശനം നടത്തിയ താരം വർഷങ്ങളുടെ കഠിനാധ്വാനത്തിന് ശേഷം മലയാള സിനിമയിലെ നായകന്മാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്. ജോജു നായകനായി ഒരുപാട് ചിത്രങ്ങൾ അണിയറയിൽ റിലീസിനായി ഒരുങ്ങുന്നുണ്ട്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.